മദ്യനയം: ഡൽഹിയിൽ ഇഡിയുടെ തെരച്ചിൽ
മദ്യനയം: ഡൽഹിയിൽ ഇഡിയുടെ തെരച്ചിൽ
Saturday, October 8, 2022 12:42 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​ർ മ​ദ്യ​ന​യ​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി)​ വ്യാ​പ​ക പ​രി​ശോ​ധ​ന. ഡ​ൽ​ഹി, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ഞൂ​റി​ല​ധി​കം പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നു മാ​സ​മാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തി. തെ​ര​ച്ചി​ലി​നെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വി​മ​ർ​ശി​ച്ചു.

മു​ന്നൂ​റി​ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​ർ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യ്ക്കെ തി​രെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ക​ക്ഷിരാ​ഷ‌്ട്രീ​യ​ത്തി​ന് വി​ധേ​യ​രാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​യം പാ​ഴാ​ക്കി​യാ​ൽ രാ​ജ്യം എ​ങ്ങ​നെ പു​രോ​ഗ​മി​ക്കു​മെ​ന്നും കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു.


ഡ​ൽ​ഹി ഗ​വ​ർ​ണ​ർ വി.​കെ. സ​ക്സേ​ന​യു​ടെ ശി​പാ​ർ​ശ​യെത്തുട​ർ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. എ​എ​പി നേ​താ​വ് മ​നീ​ഷ് സി​സോ​ദി​യ മും​ബൈ മ​ല​യാ​ളി വ്യ​വ​സാ​യി വി​ജ​യ് നാ​യ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 15 പേ​ർ​ക്ക് എ​തി​രേ​യാ​ണ് സി​ബി​ഐ അ​ഴി​മ​തി​ക്കേ​സി​ൽ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.