27 കോടി രൂപയുടെ വാച്ചുമായി പിടിയിൽ
Friday, October 7, 2022 1:20 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 28 കോ​ടി​യി​ലേ​റെ രൂ​പ വി​ല വ​രു​ന്ന ആ​ഡം​ബ​ര വാ​ച്ചു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​കൂ​ടി.

പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ളി​ൽ ജേ​ക്ക​ബ് ആ​ൻ​ഡ് കോ ​ബ്രാ​ൻ​ഡി​ൽ പെ​ട്ട വ​ജ്രം പ​തി​ച്ച വാ​ച്ചി​ന് മാ​ത്രം 27,08,26,051 കോ​ടി രൂ​പ​യാ​ണ് വി​ല. ഇ​തി​നു പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മേ​ൽ വി​ല​യു​ള്ള റോ​ള​ക്സ് ഓ​യ്സ്റ്റ​ർ, പ്യൂ​ഷെ ലൈം​ലൈ​റ്റ് സ്റ്റെ​ല്ല ബ്രാ​ൻ​ഡി​ൽപ്പെ​ട്ട വാ​ച്ചു​ക​ളും വ​ജ്രം പ​തി​ച്ച ഒ​രു ബ്രേ​സ്‌​ലെ​റ്റും 256 ജി​ബി ക​പ്പാ​സി​റ്റി​യു​ള്ള ഐ ​ഫോ​ണ്‍ 14 പ്രോ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.


ആ​ഡം​ബ​ര വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്ന​തി​ൽ അ​ടു​ത്തകാ​ല​ത്തു ന​ട​ന്ന ഏ​റ്റ​വും വി​ല​യേ​റി​യ വേ​ട്ട​യാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ സു​ബൈ​ർ റി​യാ​സ് ക​മ​ൽ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.