ജെഇഇ മെയിൻ പരീക്ഷയിൽ ക്രമക്കേടിന് ശ്രമിച്ച റഷ്യക്കാരൻ അറസ്റ്റിൽ
ജെഇഇ മെയിൻ  പരീക്ഷയിൽ ക്രമക്കേടിന് ശ്രമിച്ച  റഷ്യക്കാരൻ അറസ്റ്റിൽ
Tuesday, October 4, 2022 1:25 AM IST
ന്യൂ​​​ഡ​​​ല്‍ഹി: ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​ട​​​ന്ന ജെ​​​ഇ​​​ഇ മെ​​​യി​​​ൻ പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ടി​​​ന് ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ൽ റ​​​ഷ്യ​​​ൻ പൗ​​​ര​​​നെ സി​​​ബി​​​ഐ സം​​​ഘം ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്ന് അ​​​റ​​​സ്റ്റ്ചെ​​​യ്തു.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ഭാ​​​വി നി​​​ശ്ച​​​യി​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റ് പു​​​റ​​​ത്തു​​​നി​​​ന്നു നി​​​യ​​​ന്ത്രി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ൽ ഹാ​​​ക്ക്ചെ​​​യ്ത മി​​​ഹെ​​​യ്ല്‍ ഷോ​​​ര്‍ഗി​​​ന്‍ എ​​​ന്ന​​​യാ​​​ളാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക്‌ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രി​​​ക്കു​​​ന്ന കം​​​പ്യൂ​​​ട്ട​​​ര്‍ ടെ​​​ര്‍മി​​​ന​​​ലു​​​ക​​​ള്‍ മ​​​റ്റൊ​​​രി​​​ട​​​ത്തി​​​രു​​​ന്ന് നി​​​യ​​​ന്ത്രി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഹാ​​​ക്കിം​​​ഗ്. ഇ​​​തു​​​വ​​​ഴി വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കു​​​പ​​​ക​​​രം വി​​​ദ​​​ഗ്ധ​​​ർ​​​ക്ക് ഉ​​​ത്ത​​​ര​​​മെ​​​ഴു​​​താ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു.

യു​​​പി​​​യി​​​ലെ നോ​​​യി​​​ഡ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ഫി​​​നി​​​റ്റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ എ​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്രം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളി​​​ല്‍ നി​​​ന്ന് 12 ല​​​ക്ഷം രൂ​​​പ മു​​​ത​​​ല്‍ 15 ല​​​ക്ഷം​​​രൂ​​​പ വ​​​രെ ഈ​​​ടാ​​​ക്കി ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.


ഹ​​​രി​​​യാ​​​ന​​​യി​​​ലെ സോ​​​നി​​​പ​​​ത്തി​​​ൽ ആ​​​യി​​​രു​​​ന്നു ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ത​​​ട്ടി​​​പ്പ് സം​​​ഘം ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​രു​​​പ​​​തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​രീ​​​ക്ഷാ​​​ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്ന് ക​​​ണ്ടെ​​​ത്തി. ഇ​​​വ​​​രെ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് അ​​​ധി​​​കൃ​​​ത​​​ർ വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ല്‍നി​​​ന്നു ഡ​​​ൽ​​​ഹി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.