ഇറേനിയൻ വിമാനത്തിന് ബോംബ് ഭീഷണി; ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങാ​ൻ അ​നു​മ​തി ന​ല്കി​യി​ല്ല
ഇറേനിയൻ വിമാനത്തിന് ബോംബ് ഭീഷണി;  ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങാ​ൻ അ​നു​മ​തി ന​ല്കി​യി​ല്ല
Tuesday, October 4, 2022 1:25 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ ഇ​റേ​നി​യ​ൻ യാ​ത്രാ വി​മാ​ന​ത്തി​നു ബോം​ബ് ഭീ​ഷ​ണി. ടെ​ഹ്റാ​നി​ൽനി​ന്ന്, ചൈ​ന​യി​ലെ ഗ്വാം​ഗ്ഷൗ​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ഹാ​ൻ എ​യ​ർ ജെ​റ്റി​ലാ​ണ് ഡ​ൽ​ഹി​യു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ൽ ബോം​ബു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഡ​ൽ​ഹി​യി​ലെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തേ​ത്തുട​ർ​ന്ന് വി​മാ​ന​ത്തി​ന് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ല. ഡ​ൽ​ഹി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്യാ​ൻ മ​ഹാ​ൻ എ​യ​ർ ജെ​റ്റ് ഡ​ൽ​ഹി എ​യ​ർ ട്രാ​ഫി​ക് ക​ണ്‍ട്രോ​ളു​മാ​യി (എ​ടി​സി) ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ജ​യ്പൂ​രി​ലേ​ക്കോ ച​ണ്ഡീ​ഗ​ഡി​ലേ​ക്കോ പോ​കാ​ൻ നി​ർ​ദ്ദേശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് പൈ​ല​റ്റ് വി​സ​മ്മ​തി​ക്കു​ക​യും വി​മാ​നം ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി വി​ടു​ക​യും ചെ​യ്തു.


ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ, പ​ഞ്ചാ​ബ്, ജോ​ധ്പൂ​ർ വ്യോ​മ​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു​ള്ള സു​ഖോ​യ്-30 എം​കെ​ഐ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വ്യോ​മ​സേ​ന വി​ന്യ​സി​ച്ചു. ഭീ​ഷ​ണി​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.