മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മുഖ്യമന്ത്രി ഷിൻഡെയ്ക്കു സുരക്ഷാഭീഷണി
മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മുഖ്യമന്ത്രി ഷിൻഡെയ്ക്കു സുരക്ഷാഭീഷണി
Monday, October 3, 2022 2:20 AM IST
മും​​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ​​​യു​​​ടെ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നു ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ​​​വി​​​ഭാ​​​ഗം മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് സെ​​​ഡ് പ്ല​​​സ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​ധി​​​ക​​​സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. താ​​​​നെ​​​​യി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​വ​​​​സ​​​​തി​​​​യി​​​​ലും മും​​​​ബൈ​​​​യി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ലും ഉ​​​​ൾ​​​​പ്പെ​​​​ടെ​ അ​​​ധി​​​ക സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി സം​​​ബ​​​ന്ധി​​​ച്ച് ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ​​​​യാ​​​​ണു വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​ൻ അ​​​​ശു​​​​തോ​​​​ഷ് ദും​​​​ബ്രെ പ​​​റ​​​ഞ്ഞു. സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​യും പ്ര​​​തി​​​ക​​​രി​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യ​​​​ല്ലാ​​​​തി​​​​രു​​​​ന്ന​​​പ്പോ​​​ൾ ന​​​​ക്സ​​​​ലു​​​​ക​​​​ളും ദേ​​​​ശ​​​​വി​​​​രു​​​​ദ്ധ ശ​​​​ക്തി​​​​ക​​​ളും ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.


ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​തി​​​നു പോ​​​​ലീ​​​​സിനും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പ് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​സി​​​നും ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.