ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു
Saturday, October 1, 2022 1:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 68-ാമ​​​ത് ദേ​​​ശീ​​​യ ച​​​ല​​​ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ഡ​​​ൽ​​​ഹി വി​​​ജ്ഞാ​​​ൻ ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ രാ​​​ഷ്‌ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ൽ നി​​​ന്നു മി​​​ക​​​ച്ച ഗാ​​​യി​​​ക​​​യ്ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം ന​​​ഞ്ചി​​​യ​​​മ്മ ഏ​​​റ്റു​​​വാ​​​ങ്ങി.

അ​​​യ്യ​​​പ്പ​​​നും കോ​​​ശി​​​യും എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത അ​​​ന്ത​​​രി​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​ച്ചിക്കു (​​​കെ.​​​ആ​​​ർ സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ) വേ​​​ണ്ടി പു​​​ര​​​സ്കാ​​​രം ഭാ​​​ര്യ സി​​​ജി സ​​​ച്ചി ഏ​​​റ്റു​​​വാ​​​ങ്ങി. സു​​​ര​​​രൈ പോ​​​ട്ര് എ​​​ന്ന ത​​​മി​​​ഴ് ചി​​​ത്ര​​​ത്തി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ലൂ​​​ടെ മി​​​ക​​​ച്ച ന​​​ടി​​​യാ​​​യ അ​​​പ​​​ർ​​​ണ ബാ​​​ല​​​മു​​​ര​​​ളി, അ​​​യ്യ​​​പ്പ​​​നും കോ​​​ശി​​​യും എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ മി​​​ക​​​ച്ച സ​​​ഹ​​​ന​​​ട​​​നാ​​​യ ബി​​​ജു മേ​​​നോ​​​ൻ എ​​​ന്നി​​​വ​​​രും അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

മി​​​ക​​​ച്ച മ​​​ല​​​യാ​​​ള ചി​​​ത്രം തി​​​ങ്ക​​​ളാ​​​ഴ്ച നി​​​ശ്ച​​​യ​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​ൻ പ്ര​​​സ​​​ന്ന സ​​​ത്യ​​​നാ​​​ഥ് ഹെ​​​ഗ്ഡെ, അ​​​യ്യ​​​പ്പ​​​പ്പ​​​നും കോ​​​ശി​​​യു​​​ടെ​​​യും സം​​​ഘ​​​ട്ട​​​നം ഒ​​​രു​​​ക്കി​​​യ മാ​​​ഫി​​​യ ശ​​​ശി, ക​​​പ്പേ​​​ള എ​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ സ്വാ​​​ഭാ​​​വി​​​ക ദൃ​​​ശ്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി ക​​​ലാ സം​​​വി​​​ധാ​​​ന​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ അ​​​നീ​​​ഷ് നാ​​​ടോ​​​ടി എ​​​ന്നി​​​വ​​​രും ഏ​​റ്റു​​വാ​​ങ്ങി.


നോ​​​ണ്‍ ഫീ​​​ച്ച​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മി​​​ക​​​ച്ച സി​​​നി​​​മ വി​​​വ​​​ര​​​ണ​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ ശോ​​​ഭ ത​​​രൂ​​​ർ ശ്രീ​​​നി​​​വാ​​​സ​​​ൻ, ജൂ​​​ണ്‍ എ​​​ന്ന മ​​​റാ​​​ത്തി ചി​​​ത്ര​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് ജൂ​​​റി​​​യു​​​ടെ പ്ര​​​ത്യേ​​​ക പ​​​ര​​​മാ​​​ർ​​​ശം നേ​​​ടി​​​യ മ​​​ല​​​യാ​​​ളി​​​യാ​​​യ സി​​​ദ്ധാ​​​ർ​​​ഥ് മേ​​​നോ​​​ൻ എ​​​ന്നി​​​വ​​​രും പു​​​ര​​​സ്ക​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ ത​​​മി​​​ഴ് ന​​​ട​​​ൻ സൂ​​​ര്യ (സു​​​ര​​​രൈ പോ​​​ട്ര്) ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ അ​​​ജ​​​യ് ദേ​​​വ്ഗ​​​ണ്‍ (താ​​​നാ​​​ജി: ദി ​​​അ​​​ണ്‍സം​​​ഗ് ഹീ​​​റോ) എ​​​ന്നി​​​വ​​​ർ​​​ക്കും പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു.

രാ​​​ജ്യ​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത ച​​​ല​​​ച്ചി​​​ത്ര ബ​​​ഹു​​​മ​​​തി​​​യാ​​​യ ദാ​​​ദാ സാ​​​ഹേ​​​ബ് ഫാ​​​ൽ​​​ക്കെ പു​​​ര​​​സ്കാ​​​രം ബോ​​​ളി​​​വു​​​ഡ് ന​​​ടി ആ​​​ശാ പ​​​രേ​​​ഖി​​​നും സ​​​മ്മാ​​​നി​​​ച്ചു. ര​​​ണ്ടു​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​യ്​​​ക്കു ശേ​​​ഷ​​​മാ​​​ണ് രാ​​​ഷ്‌ട്ര​​​പ​​​തി നേ​​​രി​​​ട്ട് ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.