ഷർജീൽ ഇമാമിന് ജാമ്യം
ഷർജീൽ ഇമാമിന് ജാമ്യം
Saturday, October 1, 2022 1:14 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ജെ​എ​ൻ​യു മു​ൻ വി​ദ്യാ​ർ​ഥി ഷ​ർ​ജീ​ൽ ഇ​മാ​മി​ന് ഡ​ൽ​ഹി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് അ​നു​ജ് അ​ഗ​ർ​വാ​ൾ ജാ​മ്യം അ​നു​വ​ദി​ച്ചു. ഷ​ർ​ജീ​ലി​നെ​തി​രേ നി​ല​നി​ൽ​ക്കു​ന്ന മ​റ്റ് കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജ​യി​ലി​ൽ ത​ന്നെ തു​ട​രും.


31 മാ​സ​മാ​യി ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ന്നു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​ക്ഷ​ൻ 436-എ ​പ്ര​കാ​രം ജാ​മ്യം തേ​ടി​യു​ള്ള ഷ​ർ​ജീ​ൽ ഇ​മാ​മി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ചാ​ര​ണ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.