ആർ. വെങ്കട്ടരമണി അറ്റോർണി ജനറൽ
ആർ. വെങ്കട്ടരമണി അറ്റോർണി ജനറൽ
Thursday, September 29, 2022 1:20 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ ആ​​ർ. വെ​​ങ്ക​​ട്ട​​ര​​മ​​ണി​​യെ അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ൽ ആ​​യി നി​​യ​​മി​​ച്ചു. മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണു നി​​യ​​മ​​നം. ഈ 30​​നു വി​​ര​​മി​​ക്കു​​ന്ന കെ.​​കെ. വേ​​ണു​​ഗോ​​പാ​​ലി​​നു പ​​ക​​ര​​മാ​​ണു വെ​​ങ്ക​​ട്ട​​ര​​മ​​ണി അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ലാ​​കു​​ന്ന​​ത്.

മു​​കു​​ൾ റോ​​ഹ്ത​​ഗി​​യെ ആ​​യി​​രു​​ന്നു ആ​​ദ്യം എ​​ജി സ്ഥാ​​ന​​ത്തേ​​ക്കു പ​​രി​​ഗ​​ണി​​ച്ച​​ത്. എ​​ന്നാ​​ൽ റോ​​ഹ്ത​​ഗി സ്ഥാ​​ന​​മേ​​റ്റെ​​ടു​​ക്കാ​​ൻ വി​​സ​​മ്മ​​തി​​ച്ചു. തു​​ട​​ർ​​ന്നാ​​ണു വെ​​ങ്ക​​ട്ട​​ര​​മ​​ണി​​യെ നി​​യ​​മി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.