നഡ്ഡയ്ക്കു മറുപടി നല്കി സിപിഎം
Wednesday, September 28, 2022 1:48 AM IST
ന്യൂഡൽഹി: കേരളം തീവ്രവാദത്തിന്റെ ഹോട്ട് സ്പോട്ടായി മാറുന്നുവെന്ന ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ പരാമർശത്തിനു മറുപടി നൽകി സിപിഎം.
കേരളത്തിലെ ജനങ്ങൾ സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്കു പേരുകേട്ടവരാണെന്നും അവർ ഒരു തീവ്രവാദ അക്രമവും വച്ചുപൊറുപ്പിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.