ഭരണഘടനാ ബെഞ്ചിന്‍റെ നടപടികൾ തത്സമയം
ഭരണഘടനാ ബെഞ്ചിന്‍റെ നടപടികൾ തത്സമയം
Wednesday, September 28, 2022 1:48 AM IST
ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി​ക​ൾ ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്തു. മൂ​ന്നു ബെ​ഞ്ചു​ക​ളി​ലെ ന​ട​പ​ടി​ക​ളാ​ണ് ഇ​ന്ന​ലെ ത​ത്സ​മ​യം ദൃ​ശ്യ​മാ​യ​ത്.

നോ​ട്ട് നി​രോ​ധ​ന​ത്തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ കേ​ൾ​ക്കു​ന്ന പു​തുതാ​യി രൂ​പീ​ക​രി​ച്ച ബെ​ഞ്ചി​ന്‍റേ​തു​ൾ​പ്പെടെ ഇ​ന്നു നാ​ലു ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചു​ക​ളി​ലെ ന​ട​പ​ടി​ക​ൾ ലൈ​വാ​യി ദൃ​ശ്യ​മാ​കും. ഉ​ട​ൻത​ന്നെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി സു​പ്രീം​കോ​ട​തി സ്വ​ന്തം വേ​ദി ഒ​രു​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സിം​ഗ് അ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ, ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മൂ​ന്നം​ഗ ബെ​ഞ്ച് ജു​ഡീ​ഷ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​താ​ര്യ​മാ​കണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2018ലാ​ണ് ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​ട്ട​ത്. ന​ട​പ​ടി നീ​ണ്ടു​പോ​യ​തോ​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ഇ​ന്ദി​ര ജ​യ്സിം​ഗ് ക​ഴി​ഞ്ഞ ആ​ഴ്ച ചീ​ഫ് ജ​സ്റ്റീ​സി​നു ക​ത്ത​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.