ബിജെപിയെ വീഴ്ത്താൻ പ്രതിപക്ഷം ഒരുമിക്കണം: നിതീഷ്കുമാർ
ബിജെപിയെ വീഴ്ത്താൻ പ്രതിപക്ഷം  ഒരുമിക്കണം: നിതീഷ്കുമാർ
Monday, September 26, 2022 12:59 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി​​​യെ പ​​​രാ​​​ജ​​​യ​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് രാ​​​ജ്യ​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ ക​​ക്ഷി​​ക​​​ൾ ഒ​​​ന്നി​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​ർ. ഹ​​​രി​​​യാ​​​ന മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഓം ​​​പ്ര​​​കാ​​​ശ് ചൗ​​​ത്താ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഹ​​​രി​​​യാ​​​ന​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച റാ​​​ലി​​​യി​​​ലാ​​​ണ് നി​​​തീ​​​ഷി​​​ന്‍റെ ആ​​​ഹ്വാ​​​നം. ബി​​ഹാ​​​ർ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി തേ​​​ജ​​​സ്വി യാ​​​ദ​​​വ്, സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി, എ​​​ൻ​​​സി​​​പി നേ​​​താ​​​വ് ശ​​​ര​​​ദ് പ​​​വാ​​​ർ എ​​​ന്നി​​​വ​​​രും റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഹ​​​രി​​​യാ​​​ന​​​യി​​​ലെ ഫ​​​ത്തേ​​​ബാ​​​ദ് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ ലോ​​​ക് ദ​​​ൾ (ഐ​​​എ​​​ൻ​​​എ​​​ൽ​​​ഡി) സ്ഥാ​​​പ​​​ക നേ​​​താ​​​വും ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന ദേ​​​വി​​​ലാ​​​ലിന്‍റെ 109-ാം ജ​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു റാ​​​ലി.

ദേ​​​വി ലാ​​​ലി​​​ന്‍റെ ജ​​ന്മ​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് റാ​​​ലി ന​​ട​​ത്തി​​യ​​​തെ​​​ങ്കി​​​ലും ബി​​​ജെ​​​പി​​​ക്കെ​​​തി​​​രാ​​​യ കോ​​​ണ്‍ഗ്ര​​​സ് ഇ​​​ത​​​ര പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് റാ​​​ലി​​​യി​​​ൽ ക​​​ണ്ട​​​ത്. ക്ഷ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും മ​​​മ​​​ത ബാനർജി​​​യും ച​​​ന്ദ്ര​​​ശേ​​​ഖ​​​ര റാ​​​വു​​​വും റാ​​​ലി​​​ക്കെ​​​ത്തി​​​യി​​​ല്ല.


എ​​​ൻ​​​ഡി​​​എ വി​​​ട്ട അ​​​കാ​​​ലി​​​ദ​​​ൾ, ജെ​​​ഡി​​​ യു, ശി​​​വ​​​സേ​​​ന പാ​​​ർ​​​ട്ടി​​​ക​​​ളും റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് മൂ​​​ന്നു പാ​​​ർ​​​ട്ടി​​​ക​​​ളും എ​​​ൻ​​​ഡി​​​എ വി​​​ട്ട​​​തെ​​​ന്ന് ബി​​ഹാ​​​ർ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വു​​​മാ​​​യ തേ​​​ജ​​​സ്വി യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ത്തി റാ​​​ലി​​​യി​​​ൽ എ​​​ൻ​​​സി​​​പി നേ​​​താ​​​വ് ശ​​​രദ് പ​​​വാ​​​ർ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​മൃ​​​ത​​കാ​​​ലം ത​​​ട്ടി​​​യെ​​​ടു​​​ത്ത രാ​​​ക്ഷ​​​സ​​​ന്മാരാ​​​ണ് ബി​​​ജെ​​​പി​​​യെ​​​ന്ന് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി പ​​​രി​​​ഹ​​​സി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.