കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ: രാജ്യവ്യാപക റെയ്ഡ്
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ: രാജ്യവ്യാപക റെയ്ഡ്
Sunday, September 25, 2022 1:21 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ശ്ലീ​​​ല ദൃ​​​ശ്യ​​​ങ്ങ​​​ളും ചി​​​ത്ര​​​ങ്ങ​​​ളും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ രാ​​​ജ്യ​​​വ്യാ​​​പ​​​ക റെ​​​യ്ഡ് ന​​​ട​​​ത്തി സി​​​ബി​​​ഐ. ഓ​​​പ​​​റേ​​​ഷ​​​ൻ മേ​​​ഘ്ച​​​ക്ര എ​​​ന്നു പേ​​​രി​​​ട്ട പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്താ​​​കെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഒ​​​രേ​​സ​​​മ​​​യം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

19 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു കേ​​​ന്ദ്രഭ​​​ര​​​ണപ്ര​​​ദേ​​​ശ​​​ത്തി​​​ലു​​​മാ​​​യി 56 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് സി​​​ബി​​​ഐ സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ന്‍റ​​​ർ​​​പോ​​​ളി​​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​രു​​ന്നു സി​​​ബി​​​ഐ ന​​​ട​​​പ​​​ടി.

പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ളു​​​ടെ ന​​​ഗ്ന​​ചി​​​ത്ര​​​ങ്ങ​​​ളും ദൃ​​​ശ്യ​​​ങ്ങ​​​ളും ഓ​​​ണ്‍ലൈ​​​ൻ​ സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് റെ​​​യ്ഡ്. ഇ​​​വ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും കു​​​ട്ടി​​​ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന വ്യ​​​ക്തി​​​ക​​​ളെ​​​യും സം​​​ഘ​​​ങ്ങ​​​ളെ​​​യും ക​​​ണ്ടെ​​​ത്തി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് "ഓ​​​പ​​​റേ​​​ഷ​​​ൻ മേ​​​ഘ്ച​​​ക്ര’​​​യി​​​ലൂ​​​ടെ സി​​​ബി​​​ഐ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.​ ഓ​​​പ​​​റേ​​​ഷ​​​ൻ കാ​​​ർ​​​ബ​​​ണ്‍ എ​​​ന്ന പേ​​​രി​​​ൽ ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ലും സ​​​മാ​​​ന​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.