ഗെഹ്‌ലോട്ട് തിങ്കളാഴ്ച പത്രിക സമർപ്പിച്ചേക്കും
ഗെഹ്‌ലോട്ട് തിങ്കളാഴ്ച പത്രിക സമർപ്പിച്ചേക്കും
Saturday, September 24, 2022 12:50 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് തി​ങ്ക​ളാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ച്ചേ​ക്കും. 30 വ​രെ​യാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം.

ഗാ​ന്ധി കു​ടും​ബ​ത്തി​ൽനി​ന്ന് ആ​രും ത​ന്നെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു വ​രു​ന്നി​ല്ലെ​ന്നു രാ​ഹു​ൽഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു. ത​നി​ക്ക് പ​ക​രം ആ​രാ​ണ് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി ആ​കേ​ണ്ട​തെ​ന്ന കാ​ര്യം കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് ഗാ​ന്ധി കു​ടും​ബ​ത്തി​ൽ നി​ന്നു ത​ന്നെ ഒ​രാ​ൾ എ​ത്ത​ണ​മെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​മെ​ന്ന് കാ​ര്യം രാ​ഹു​ലി​നോ​ട് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽനി​ന്ന് ആ​രും ത​ന്നെ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഇ​ല്ലെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി. മ​റ്റു ചി​ല കാ​ര​ണ​ങ്ങ​ൾ ഉ​ള്ള​തു കൊ​ണ്ടു ഗാ​ന്ധി കു​ടും​ബ​ത്തി​ന് പു​റ​ത്തു​ള്ള ഒ​രാ​ൾ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​ക​ണം എ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന്് രാ​ഹു​ൽ പ​റ​ഞ്ഞു.

ഗെ​ഹ്‌​ലോ​ട്ട് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യാ​ൽ ഇ​രു​പ​ത് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​വും ഗാ​ന്ധി കു​ടും​ബ​ത്തി​ന് പു​റ​ത്തു നി​ന്നൊ​രാ​ൾ ആ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.