ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ധവ് പക്ഷത്തിന് അനുമതി
ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ധവ് പക്ഷത്തിന് അനുമതി
Saturday, September 24, 2022 12:50 AM IST
മും​​​ബൈ: മ​​​ധ്യ മും​​​ബൈ​​​യി​​​ലെ ശി​​​വാ​​​ജി പാ​​​ർ​​​ക്കി​​​ൽ ദ​​​സ​​​റ റാ​​​ലി ന​​​ട​​​ത്താ​​​ൻ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ ന​​​യി​​​ക്കു​​​ന്ന ശി​​​വ​​​സേ​​​നാ പ​​​ക്ഷ​​​ത്തി​​​ന് ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്കി. ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​നാ​​​ണു ദ​​​സ​​​റ റാ​​​ലി ന​​​ട​​​ക്കു​​​ക.

ശി​​​വാ​​​ജി പാ​​​ർ​​​ക്കി​​​ൽ നി​​​ര​​​വ​​​ധി വ​​​ർ​​​ഷ​​​മാ​​​യി ശി​​​വ​​​സേ​​​ന ദ​​​സ​​​റ റാ​​​ലി ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ശി​​​വ​​​സേ​​​ന​​​യി​​​ലെ പി​​​ള​​​ർ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മു​​​ഖ്യ​​​മ​​​ന്ത്രി ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ പ​​​ക്ഷം ശി​​​വാ​​​ജി പാ​​​ർ​​​ക്കി​​​ൽ റാ​​​ലി​​​ക്കാ​​​യി അ​​​നു​​​മ​​​തി നേ​​​ടി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ബ്രി​​​ഹ​​​ൻ​​​മും​​​ബൈ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ(​​​ബി​​​എം​​​സി) ഇ​​​രുപ​​​ക്ഷ​​​ത്തി​​​നും അ​​​നു​​​മ​​​തി ന​​​ല്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചു.


ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പ​​​ക്ഷ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കി​​​യാ​​​ൽ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​യി​​​രുന്നു ബി​​​എം​​​സി​​​യു​​​ടെ വാ​​​ദം. ബി​​​എം​​​സി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ താ​​​ക്ക​​​റെ പ​​​ക്ഷ​​​മാ​​​ണു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ബി​​​എം​​​സി​​​യു​​​ടെ തീ​​​രു​​​മാ​​​നം നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ദു​​​ർ​​​വി​​​നി​​​യോ​​​ഗ​​​മാ​​​ണെ​​​ന്നു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ആ​​​ർ.​​​ഡി. ധാ​​​നു​​​ക, ക​​​മ​​​ൽ ഖാ​​​താ എ​​​ന്നി​​​വ​​​രു​​​ടെ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ ആ​​​റു വ​​​രെ ശി​​​വാ​​​ജി പാ​​​ർ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ താ​​​ക്ക​​​റെ പ​​​ക്ഷ​​​ത്തി​​​നു കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.