യുഎപിഎ: ഹർജി പിൻവലിക്കാൻ അനുമതി
യുഎപിഎ:  ഹർജി പിൻവലിക്കാൻ അനുമതി
Saturday, September 24, 2022 12:48 AM IST
ന്യൂ​ഡ​ൽ​ഹി: മാ​വോ​യി​സ്റ്റ് നേ​താ​വ് രൂ​പേ​ഷി​നു മേ​ൽ ചു​മ​ത്തി​യ യു​എ​പി​എ വ​കു​പ്പ് പു​നഃ​സ്ഥാ​പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. രൂ​പേ​ഷി​നു മേ​ൽ ചു​മ​ത്തി​യ യു​എ​പി​എ, രാ​ജ്യോ​ദ്രോ​ഹ കു​റ്റ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ​യാ​ണ് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, പി​ന്നീ​ട്, പ​രാ​തി പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ളം നി​ല​പാ​ട് മാ​റ്റി​യ​പ്പോ​ൾ സു​പ്രീം​കോ​ട​തി അ​തി​നു പി​ന്നി​ലു​ള്ള വി​ശ​ദ​മാ​യ കാ​ര​ണം തേ​ടു​ക​യാ​യി​രു​ന്നു.


ഇ​ത് നി​യ​മ​പ​ര​മാ​യ ഒ​രു വി​ഷ​യ​മാ​ണെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ജ​യ​ദീ​പ് ഗു​പ്ത കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ത​ന്നെ ഒ​രു വി​ധി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.