യുജിസി, എഐസിടിഇ ഏകീകരണത്തിന് പാനൽ
യുജിസി, എഐസിടിഇ  ഏകീകരണത്തിന് പാനൽ
Friday, September 23, 2022 12:24 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ മേ​ൽ​നോ​ട്ടം നി​ർ​വ​ഹി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ൻ (യു​ജി​സി), ദേ​ശീ​യ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ൽ (എ​ഐ​സി​ടി​ഇ) എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​മി​തി രൂ​പീ​ക​രി​ച്ചെ​ന്ന് യു​ജി​സി ചെ​യ​ർ​മാ​ൻ എം.​ ജ​ഗ​ദേ​ശ് കു​മാ​ർ.

യു​ജി​സി, എ​ഐ​സി​ടി​ഇ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളെ ഏ​കോ​പി​ച്ച് ദേ​ശീ​യ ഉ​ന്ന​തവി​ദ്യാഭ്യാസ കൗ​ണ്‍സി​ൽ (ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ) രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ക്കം.

വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തു​ക​യാ​ണ് സ​മി​തി​യു​ടെ പ്ര​ഥ​മ​ല​ക്ഷ്യം. ദേ​ശീ​യ ഉ​ന്ന​തവി​ദ്യാ​ദ്യാ​സ കൗ​ണ്‍സി​ൽ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ബി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.


യു​ജി​സി, എ​ഐ​സി​ടി​ഇ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ. ചെ​യ​ർ​മാ​ൻ അ​നി​ൽ സ​ഹ​സ്ര​ബ​ഹു​ദ്ധേ വി​ര​മി​ച്ച​തി​നെത്തു​ട​ർ​ന്ന് എം.​ ജ​ഗ​ദേ​ശ് കു​മാ​റാ​ണ് നി​ല​വി​ൽ എ​ഐ​സി​ടി​യു​ടെ പ്ര​ത്യേ​ക ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത്.

അ​നി​ൽ സ​ഹ​സ്ര​ബു​ദ്ധേ നാ​ഷ​ണ​ൽ എ​ഡ്യു​ക്കേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി ഫോ​റ​ത്തി​ന്‍റെ (എ​ൻ​ഇ​ടി​എ​ഫ്) ആ​ദ്യ​ത്തെ മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു. സ്കൂ​ളു​ക​ളി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​ങ്കേ​തി​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ഏ​ക​ജാ​ല​ക പ്ലാ​റ്റ്ഫോ​മാ​ണ് എ​ൻ​ഇ​ടി​എ​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.