കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് : നിഷ്പക്ഷയെന്ന് സോണിയ
കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് : നിഷ്പക്ഷയെന്ന് സോണിയ
Thursday, September 22, 2022 1:10 AM IST
രാ​ഹു​ൽ ഗോ​പി​നാ​ഥ്

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ഷ്പ​ക്ഷ സ​മീ​പ​ന​മാ​യി​രി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി. എ​ഐ​സി​സി അ​ധ്യ​ക്ഷസ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സോ​ണി​യാ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഡ​ൽ​ഹി​യി​ലെ സോ​ണി​യ ഗാ​ന്ധി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് ഇ​ന്ന​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. കേ​ന്ദ്രനേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷസ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​ൻ ത​യാറാണെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് വ്യ​ക്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച വൈകുന്നേരം കോ​ണ്‍ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യും ഗെ​ഹ്‌​ലോ​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒൗ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ഇ​ന്ന് പു​റ​ത്തി​റ​ങ്ങും.

അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന​തി​നും നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​തി​നും സാ​ധി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക 20ന് ​പു​റ​ത്തു​വി​ട്ടി​രു​ന്നു.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷസ്ഥാ​ന​ത്തോ​ടൊ​പ്പം രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തു തു​ട​രു​മെ​ന്നാ​ണ് ഗെ​ഹ്‌​ലോ​ട്ട് പ​റ​യു​ന്ന​ത്. ഉ​ദ​യ്പൂ​രി​ൽ ന​ട​ന്ന ചി​ന്ത​ൻ ശി​ബി​ര​ത്തി​ൽ, ഒ​രാ​ൾ​ക്ക് ഒ​ന്നി​ല​ധി​കം സ്ഥാ​ന​ങ്ങ​ളി​ൽ പാ​ടി​ല്ലെ​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ര​ട്ടപ​ദ​വി വ​ഹി​ക്കു​ന്ന​ത് സാ​ധ്യ​മാ​ണോ​യെ​ന്നു​ള്ള ചോ​ദ്യ​ത്തി​ന്, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സ്വ​ത​ന്ത്ര​മാ​​ണെ​ന്നും മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പോ​ലെ​യ​ല്ലെ​ന്നു​മാ​യി​രു​ന്നു ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ത്ത​രം നി​ബ​ന്ധ​ന​ക​ൾ മ​ത്സ​രി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യും ആശ്ര യിച്ചി​രി​ക്കു​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞ​ത്.


രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം ഭാ​രത് ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യമ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ്, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് രാ​ഹു​ൽ ഗാ​ന്ധിത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ഗെ​ഹ്‌​ലോ​ട്ടി​നെ​തി​രേ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ വോ​ട്ട​ർപ​ട്ടി​ക പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഇ​ന്ന​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ​ത്തി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ മ​ധു​സൂ​ദ​ൻ മി​സ്ത്രിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മ​ത്സ​രി​ക്കു​മെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ദി​ഗ് വി​ജ​യ് സിം​ഗും സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് അ​ധ്യ​ക്ഷസ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന​തെ​ങ്കി​ൽ ശ​ശി ത​രൂ​രി​നു പ​ക​രം കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി​യാ​കും മ​ത്സ​രി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.