റോഹിംഗ്യൻ അഭയാർഥികളെ സംരക്ഷിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം
റോഹിംഗ്യൻ അഭയാർഥികളെ  സംരക്ഷിക്കില്ലെന്ന്  ആഭ്യന്തരമന്ത്രാലയം
Thursday, August 18, 2022 1:17 AM IST
ന്യൂ​ഡ​ൽ​ഹി: റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സാ​ന്പ​ത്തി​ക പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​രാ​യി പ​രി​ഗ​ണി​ച്ച് ഡ​ൽ​ഹി​യി​ൽ താ​മ​സ സൗ​ക​ര്യ​വും പോ​ലീ​സ് സം​ര​ക്ഷ​ണ​വും ന​ൽ​കു​മെ​ന്ന കേ​ന്ദ്ര ഭ​വ​ന, ന​ഗ​ര​കാ​ര്യ മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​ടെ ട്വീ​റ്റ് ത​ള്ളി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ സൗ​ക​ര്യ​ങ്ങ​ളോ സം​ര​ക്ഷ​ണ​മോ ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​രെ തി​രി​ച്ച​യ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ലും ഇ​ന്ത്യ​യു​ടെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 18,000ൽ ​അ​ധി​കം റോ​ഹിം​ഗ്യ​ക​ൾ ഉ​ള്ള​താ​യാ​ണ് ക​ണ​ക്കു​ക​ൾ. അ​ഭ​യം പ്രാ​പി​ച്ച​വ​രെ ഇ​ന്ത്യ എ​ല്ലാ​യ്പ്പോ​ഴും സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ടെ​ന്നും എ​ല്ലാ റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ​യും ദി​ല്ലി​യി​ലെ ബ​ക്ക​ർ​വാ​ല മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി ഇ​വ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പോ​ലീ​സ് സം​ര​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി ട്വീ​റ്റ് ചെ​യ്തി​രു​ന്ന​ത്.


ഇ​ന്ത്യ​യു​ടെ അ​ഭ​യാ​ർ​ഥി ന​യ​ത്തെ സി​എ​എ​യു​മാ​യി ബ​ന്ധി​പ്പി​ച്ച് അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ​യും മ​ന്ത്രി വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.