കാഷ്മീർ പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരന്‍റെ വീട് കണ്ടുകെട്ടും
കാഷ്മീർ പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരന്‍റെ വീട് കണ്ടുകെട്ടും
Thursday, August 18, 2022 1:17 AM IST
ശ്രീ​​ന​​ഗ​​ർ/​​ജ​​മ്മു: ഷോ​​പി​​യാ​​നി​​ൽ കാ​​ഷ്മീ​​രി പ​​ണ്ഡി​​റ്റി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ഭീ​​ക​​ര​​ന്‍റെ വീ​​ട് ക​​ണ്ടു​​കെ​​ട്ടാ​​ൻ കാ​​ഷ്മീ​​ർ ഭ​​ര​​ണ​​കൂ​​ടം ന​​ട​​പ​​ട‌ി​​ക​​ളാ​​രം​​ഭി​​ച്ചു. സു​​നി​​ൽ​​കു​​മാ​​ർ ആ​​ണു ചൊ​​വ്വാ​​ഴ്ച കൊ​​ല്ല​​പ്പെ​​ട്ട​​ത്.

അ​​ൽ-​​ബ​​ദ​​ർ അം​​ഗ​​മാ​​യ ആ​​ദി​​ൽ വാ​​നി​​യാ​​ണ് സു​​നി​​ൽ​​കു​​മാ​​റി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​പ്പി​​ൾ തോ​​ട്ട​​ത്തി​​ൽ ജോ​​ലി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന സു​​നി​​ലി​​നും സ​​ഹോ​​ദ​​ര​​നും നേ​​രെ വാ​​നി വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കൊ​​ല​​പാ​​ത​​ക​​ശേ​​ഷം കു​​ട്പോ​​റ​​യി​​ലെ വീ​​ട്ടി​​ലൊ​​ളി​​ച്ച ആ​​ദി​​ൽ വാ​​നി​​യെ സു​​ര​​ക്ഷാ​​സൈ​​നി​​ക​​ർ വ​​ള​​ഞ്ഞെ​​ങ്കി​​ലും ഗ്ര​​നേ​​ഡു​​ക​​ൾ എ​​റി​​ഞ്ഞ​​ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ടു. വീ​​ട്ടി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ആ​​യു​​ധ​​ങ്ങ​​ളും വെ​​ടി​​ക്കോ​​പ്പു​​ക​​ളും ക​​ണ്ടെ​​ടു​​ത്തു.


വാ​​നി​​യു​​ടെ പി​​താ​​വി​​നെ​​യും മൂ​​ന്നു സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കാ​​ഷ്മീ​​രി പ​​ണ്ഡി​​റ്റു​​ക​​ൾ ജ​​മ്മു​​വി​​ൽ വ​​ൻ പ്ര​​തി​​ഷേ​​ധ​​റാ​​ലി ന​​ട​​ത്തി. കാ​​ഷ്മീ​​ർ താ​​ഴ്‌​​വ​​ര​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന കാ​​ഷ്മീ​​ർ പ​​ണ്ഡി​​റ്റ് വി​​ഭാ​​ഗ​​ക്കാ​​രാ​​യ സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രെ ജ​​മ്മു മേ​​ഖ​​ല​​യി​​ൽ പു​​ന​​ർ​​വി​​ന്യ​​സി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യം ഉ​​യ​​ർ​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.