ഗുഡ്സ് ട്രെയിനിനു പിന്നിലിടിച്ച് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
Thursday, August 18, 2022 1:17 AM IST
നാ​​​​ഗ്പു​​​​ർ: ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ ബി​​​​ലാ​​​​സ്പു​​​​രി​​​​ൽ​​​​നി​​​​ന്ന് രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജോ​​​​ധ്പു​​​​രി​​​​ലേ​​​​ക്കു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഭ​​​​ഗ​​​​ത് കി ​​​​കോ​​​​ഠി എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​ൻ ഗു​​​​ഡ്സ് ട്രെ​​​​യി​​​​നി​​​​നു പി​​​​ന്നി​​​​ലി​​​​ടി​​​​ച്ച് നാ​​​​ലു ബോ​​ഗി​​ക​​ൾ പാ​​​​ളം തെ​​​​റ്റി. 50 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ഗോ​​​​ണ്ടി​​​​യ ജി​​​​ല്ല​​​​യി​​​​ൽ ഗു​​​​ഡ്മ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പം ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് 1.20നാ​​​​ണു സം​​​​ഭ​​​​വം. ആ​​​​രു​​​​ടെ​​​​യും പ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മ​​​​ല്ലെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു. സി​​​​ഗ്ന​​​​ൽ ല​​​​ഭി​​​​ച്ചി​​​​ട്ടും മു​​​​ന്നി​​​​ലു​​​​ള്ള ട്രെ​​​​യി​​​​ൻ കാ​​​​ണാ​​​​തെ​​​​പോ​​​​യ​​​​ത് ലോ​​​​ക്കോ​​​​പൈ​​​​ല​​​​റ്റി​​​​ന്‍റെ അ​​​​ശ്ര​​​​ദ്ധ​​​​യാ​​​​ണെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.