തലാഖ് ഇ ഹസൻ: പ്രഥമദൃഷ്‌ട്യാ തെറ്റില്ലെന്ന് സുപ്രീംകോടതി
തലാഖ് ഇ ഹസൻ: പ്രഥമദൃഷ്‌ട്യാ തെറ്റില്ലെന്ന് സുപ്രീംകോടതി
Wednesday, August 17, 2022 1:12 AM IST
ന്യൂ​ഡ​ൽ​ഹി: ത​ലാ​ഖ് ഇ ​ഹ​സ​നി​ലൂ​ടെ വി​വാ​ഹ​മോ​ച​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ തെ​റ്റൊ​ന്നും കാ​ണാ​നാ​കു​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ത​ലാ​ഖ് ഹ​സ​നും മു​ത്ത​ലാ​ഖും ഒ​ന്ന​ല്ല. പു​രു​ഷ​ൻ​മാ​രു​ടെ ത​ലാ​ഖ് ഇ ​ഹ​സ​ൻ പോ​ലെ ത​ന്നെ സ്ത്രീ​ക​ൾ​ക്ക് ’ഖു​ല’​യി​ലൂ​ടെ വി​വാ​ഹ​മോ​ച​നം നേ​ടാ​നാ​കു​മെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​സ​ത്തി​ലൊ​രി​ക്ക​ൽ എ​ന്ന ക്ര​മ​ത്തി​ൽ മൂ​ന്നു​മാ​സം കൊ​ണ്ട് ത​ലാ​ഖ് ചൊ​ല്ലി മു​സ്ലിം പു​രു​ഷ​ന്മാ​ർ വി​വാ​ഹ​മോ​ച​നം നേ​ടു​ന്ന രീ​തി​യാ​ണ് ത​ലാ​ഖ് ഇ ​ഹ​സ​ൻ. ഇ​ത് തെ​റ്റാ​ണെ​ന്ന വാ​ദം പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ അം​ഗീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ല. ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു ദ​ന്പ​തി​മാ​ർ ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലെ​ത്തി​യാ​ൽ വി​വാ​ഹ​മോ​ച​നം ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.


ത​ലാ​ഖി​ലൂ​ടെ വി​വാ​ഹ മോ​ച​നം ന​ട​ത്തു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ബേ​ന​സീ​ർ ഹീ​ന ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ത​ലാ​ഖ് ഇ ​ഹ​സ​ൻ മു​സ്ലിം സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള വി​വേ​ച​ന​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. ത​ലാ​ഖ് ഇ ​ഹ​സ​ൻ അ​ട​ക്കം കോ​ട​തി​ക്ക് പു​റ​ത്തു​ള്ള വി​വാ​ഹ​മോ​ച​ന​ങ്ങ​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​കെ കൗ​ൾ, എം.​എം. സു​ന്ദ​രേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. കേ​സ് വി​ശ​ദ​മാ​യ വാ​ദ​ത്തി​ന് 29 ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.