ഗ്രനേഡ് ആക്രമണത്തിൽ സിആർപിഎഫ് ജവാന് പരിക്ക്
Sunday, August 14, 2022 1:05 AM IST
ശ്രീനഗർ: ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ സിആർപിഎഫ് ജവാനു പരിക്കേറ്റു. ശ്രീനഗറിലെ അലിജാൻ റോഡിൽ ഇന്നലെ വൈകുന്നേരമാണ് സുരക്ഷാസേനയ്ക്കുനേരെ ആക്രമണം നടന്നത്.
പരിക്കേറ്റ ജവാനെ ഉടൻ ആശുപത്രിയിലേക്കുമാറ്റി. പിന്നാലെ പ്രദേശം വളഞ്ഞ് സുരക്ഷാസേന പരിശോധന നടത്തി. സ്വാതന്ത്ര്യദിനാഘോഷത്തിനു മുന്നോടിയായി ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പിനെത്തുടർന്ന് കനത്ത സുരക്ഷയാണ് കാഷ്മീർ താഴ്വരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.