നാലു കേന്ദ്രമന്ത്രിസ്ഥാനം ആവശ്യപ്പെട്ടു, ബിജെപി സമ്മതിച്ചില്ല: നിതീഷ്കുമാർ
നാലു കേന്ദ്രമന്ത്രിസ്ഥാനം ആവശ്യപ്പെട്ടു,  ബിജെപി സമ്മതിച്ചില്ല: നിതീഷ്കുമാർ
Saturday, August 13, 2022 2:59 AM IST
പാ​​റ്റ്ന: നാ​​ലു കേ​​ന്ദ്ര​​മ​​ന്ത്രി​​സ്ഥാ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ബി​​ജെ​​പി സ​​മ്മ​​തി​​ക്കാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ് 2019ൽ ​​കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ​​യി​​ൽ ചേ​​രാ​​തി​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്ന് ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ. ആ​​ർ.​​സി.​​പി. സിം​​ഗി​​നെ മ​​ന്ത്രി​​യാ​​ക്കി​​യ​​തു ത​​ന്‍റെ സ​​മ്മ​​ത​​ത്തോ​​ടെ അ​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

16 എം​​പി​​മാ​​രു​​ള്ള ത​​ങ്ങ​​ൾ​​ക്ക് നാ​​ലു മ​​ന്ത്രി​​സ്ഥാ​​നം വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ബി​​ജെ​​പി​​ക്ക് 17 എം​​പി​​മാ​​രാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​ഞ്ചു പേ​​ർ​​ക്ക് ബി​​ജെ​​പി മ​​ന്ത്രി​​സ്ഥാ​​നം ന​​ല്കി.


ജെ​​ഡി-​​യു ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന ആ​​ർ.​​സി.​​പി മ​​ന്ത്രി​​യാ​​ക്കു​​ന്ന​​തി​​നു മു​​ന്പ് എ​​ന്‍റെ സ​​മ്മ​​തം തേ​​ടി​​യി​​രു​​ന്നു​​വെ​​ന്ന ബി​​ജെ​​പി നേ​​താ​​ക്ക​​ളു​​ടെ ഭാ​​ഷ്യം അ​​സ​​ത്യ​​മാ​​ണ്-​​നി​​തീ​​ഷ്കു​​മാ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.