തമിഴ്നാട് മുൻ എംപി മായാതേവർ അന്തരിച്ചു
തമിഴ്നാട് മുൻ എംപി മായാതേവർ അന്തരിച്ചു
Wednesday, August 10, 2022 1:13 AM IST
ചെ​​​​ന്നൈ: മു​​​​ൻ ത​​​​മി​​​​ഴ്നാ​​​​ട് എം​​​​പി കെ. ​​​​മാ​​​​യാ​​​​തേ​​​​വ​​​​ർ (87) അ​​​​ന്ത​​​​രി​​​​ച്ചു. 1973 ൽ ​​​​ദി​​​​ണ്ഡി​​​​ഗ​​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ​​​​കൂ​​​​ടി​​​​യാ​​​​യ മാ​​​​യാ​​​​തേ​​​​വ​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അണ്ണാ ഡി​​​​എം​​​​കെ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​ക്കൗ​​​ണ്ട് തു​​​റ​​​ന്ന​​​ത്.


പാ​​​​ർ​​​​ട്ടി​​​സ്ഥാ​​​പ​​​ക​​​ൻ അ​​​ന്ത​​​രി​​​ച്ച എം.​​​​ജി.​​​​ആ​​​​ർ നേ​​​രി​​​ട്ട് മാ​​​യാ​​​തേ​​​വ​​​രെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​ക്കു ല​​​ഭി​​​ച്ച "ര​​​​ണ്ടി​​​​ല’ ചി​​​​ഹ്നം പി​​​ന്നീ​​​ട് പാ​​​ർ​​​ട്ടി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക​​​ചി​​​ഹ്ന​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.