നൂപുർ ശർമ വിവാദം: ചാനൽ അവതാരകയുടെ അറസ്റ്റ് തടഞ്ഞു
നൂപുർ ശർമ വിവാദം: ചാനൽ അവതാരകയുടെ അറസ്റ്റ് തടഞ്ഞു
Tuesday, August 9, 2022 2:07 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ബി​ജെ​പി വ​ക്താ​വ് നൂ​പു​ർ ശ​ർ​മ്മ ന​ബി​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ ചാ​ന​ൽ ച​ർ​ച്ച​യു​ടെ അ​വ​താ​ര​ക​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് സു​പ്രീം​കോ​ട​തി.

നൂ​പു​ർ ശ​ർ​മ്മ​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​വു​ക​യും രാ​ജ്യ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​യ​തി​നും പി​ന്നാ​ലെ​യാ​ണ് വാ​ർ​ത്താ അ​വ​താ​ര​ക ന​വി​കാ കു​മാ​റി​നെ​തി​രെ​യും കു​റ്റ​പ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ജ്ഞാ​ൻ​വാ​പി സം​ഭ​വ​ത്തെ ക്കു​റി​ച്ചു​ള്ള ടി​വി ച​ർ​ച്ച​യി​ൽ ഇ​സ്‌ലാ​മി​ക മ​ത​ഗ്ര​ന്ഥ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നൂ​പു​ർ ശ​ർ​മ ന​ട​ത്തി​യ പാ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്.


ച​ർ​ച്ച ന​യി​ച്ച​ത് വാ​ർ​ത്താ അ​വ​താ​ര​ക​യാ​യ ന​വി​കാ കു​മാ​റാ​യി​രു​ന്നു. അ​റ​സ്റ്റ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ജ​സ്റ്റീ​സ് കൃ​ഷ്ണ മു​രാ​രി, ജ​സ്റ്റീ​സ് ഹി​മ കോ​ഹ്‌​ലി എ​ന്നി​വ​ര​ട​ങ്ങി​യ ര​ണ്ടം​ഗ ബെ​ഞ്ച് കേ​ന്ദ്ര​ത്തി​നും ബം​ഗാ​ൾ സ​ർ​ക്കാ​രി​നു​മ​ട​ക്കം ന​വി​ക​യ്ക്കു നേ​രെ​യു​ള്ള ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.