രാജസ്ഥാനിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും മൂന്നു പേർ മരിച്ചു
രാജസ്ഥാനിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും മൂന്നു പേർ മരിച്ചു
Tuesday, August 9, 2022 2:07 AM IST
സി​​​​കാ​​​​ർ (രാ​​​​ജ​​​​സ്ഥാ​​​​ൻ): രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ സി​​​​കാ​​​​റി​​​​ൽ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ഖാ​​​​ട്ടു​​​ശ്യാം​​​​ജി ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ തി​​​ക്ക​​​ലും തി​​​ര​​​ക്കി​​​ലും​​​പെ​​​ട്ട് മൂ​​​ന്ന് ഭ​​​ക്ത​​​ർ മ​​​രി​​​ച്ചു.

നാ​​​ലു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​യ​​​ൽ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ ഏ​​​​കാ​​​​ദ​​​​ശി​​​​ദി​​​​ന​​​​ത്തി​​​ലെ പ്ര​​​ഭാ​​​ത​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്ത് എ​​​ത്തി​​​യി​​​രു​​​ന്നു.

പു​​​​ല​​​​ർ​​​​ച്ചെ നാ​​​​ല​​​​ര​​​​യോ​​​​ടെ ന​​​​ട തു​​​​റ​​​​ന്ന സ​​​മ​​​യ​​​ത്ത് ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രു ഭ​​​ക്ത കു​​​ഴ​​​ഞ്ഞു​​​വീ​​​ണു. 63 കാ​​​രി​​​യാ​​​യ ഇ​​​വ​​​രു​​​ടെ പി​​​ന്നി​​​ൽ​​​നി​​​ന്ന് മ​​​റ്റു ര​​​ണ്ടു സ്ത്രീ​​​ക​​​ളും വീ​​​ണ​​​തോ​​​ടെ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യ ആ​​​ളു​​​ക​​​ൾ ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും ഓ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


മ​​​​ര​​​​ണ​​​​ട​​​​ഞ്ഞ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ദുഃ​​​​ഖ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ വേ​​​ഗ​​​ത്തി​​​ൽ സു​​​​ഖം​​​​പ്രാ​​​​പി​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്ന് ആ​​​​ശം​​​​സി​​​​ച്ചു. രാ​​​ജ​​​സ്ഥാ​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ശോ​​​​ക് ഖ​​​​ലോ​​​​ട്ടും അ​​​​നു​​​​ശോ​​​​ച​​​​ന​​​​മ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.