നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന്
നീതി ആയോഗ് ഭരണസമിതി യോഗം ഇന്ന്
Sunday, August 7, 2022 2:08 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് ട്രാ​ൻ​സ്ഫോ​മിം​ഗ് ഇ​ന്ത്യ​യു​ടെ (നീതി ആ​യോ​ഗ്) ഏ​ഴാ​മ​ത് ഭ​ര​ണ​സ​മി​തി യോ​ഗം ഇ​ന്ന്. രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

വൈ​വി​ധ്യ​മാ​ർ​ന്ന വി​ള​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക, എ​ണ്ണ​ക്കു​രു​ക​ൾ, പ​യ​ർ​ വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക, കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ സ്വ​യംപ​ര്യാ​പ്ത​ത ഉ​റ​പ്പാ​ക്കു​ക, ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​വു​മാ​യു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക, സു​സ്ഥി​ര വി​ക​സ​ന മാ​തൃ​ക​ക​ൾ അ​വ​ലം​ബി​ക്കു​ക, ഫെ​ഡ​റ​ൽ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ പ്രാ​ധാ​ന്യം, ജി-20 ​ഉ​ച്ച​കോ​ടി​യി​ൽ രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി ഉ​യ​ർ​ത്തിക്കാ​ട്ടു​ന്ന​തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു വ​ഹി​ക്കാ​നു​ള്ള പ​ങ്ക് എ​ന്നി​വ​യും യോ​ഗ​ത്തി​ലെ ച​ർ​ച്ചാവി​ഷ​യ​ങ്ങ​ളാ​ണ്. രാ​ജ്യ​ത്തി​ന്‍റെ പൊ​തു​വാ​യ താ​ത്പ​ര്യ​ങ്ങ​ൾ, വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നും ചു​മ​ത​ല​യു​ള്ള​വ​രാ​ണ് നീതി ആ​യോ​ഗി​ന്‍റെ ഭ​ര​ണ​സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ.


നീതി ആ​യോ​ഗി​ന്‍റെ പ​ര​മോ​ന്ന​ത ഭ​ര​ണ​സ​മി​തി​യി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും മു​ഖ്യ​മ​ന്ത്രി​മാ​ർ, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ​മാ​ർ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ളാ​യു​ള്ള​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷം നേ​രി​ട്ടു സ​മ്മേ​ളി​ക്കു​ന്ന നീതി ആ​യോ​ഗി​ന്‍റെ ആ​ദ്യ​ത്തെ ഭ​ര​ണ​സ​മി​തി യോ​ഗ​മാ​ണി​ത്.

യോ​ഗ​ത്തി​ൽ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.