കോഴിക്കോട് ഇരട്ടസ്ഫോടനം: എൻഐഎ സുപ്രീംകോടതിയിൽ
കോഴിക്കോട് ഇരട്ടസ്ഫോടനം: എൻഐഎ സുപ്രീംകോടതിയിൽ
Sunday, August 7, 2022 2:08 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ഴി​ക്കോ​ട് ഇ​ര​ട്ട​സ്ഫോ​ട​ന കേ​സി​ലെ ഒ​ന്നാം പ്ര​തി ത​ടി​യ​ന്‍റ​വി​ട ന​സീ​ർ, കൂ​ട്ടുപ്ര​തി ഷ​ഫാ​സ് എ​ന്നി​വ​രെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ട​തി​നെ​തി​രേ എ​ൻ​ഐ​എ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.

സ്ഫോ​ട​ന​ത്തി​ൽ ഇ​രു​വ​രു​ടെ​യും പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൻ​ഐ​എ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ൻ​ഐ​എ​യു​ടെ അ​പ്പീ​ൽ സെ​പ്റ്റം​ബ​ർ 12ന് ​പ​രി​ഗ​ണി​ക്കാ​ൻ ജ​സ്റ്റീ​സു​മാ​രാ​യ കെ.​എം. ജോ​സ​ഫ്, ഋ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.