സിപിഎമ്മിന്‍റെ ഇടപെടലിൽ ബിജെപി എംപിമാർ പിന്മാറി
Saturday, August 6, 2022 2:32 AM IST
ന്യൂ​ഡ​ൽ​ഹി: ഏ​ക സി​വി​ൽ കോ​ഡി​നും 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മം പി​ൻ​വ​ലി​ക്കാ​നു​മു​ള്ള സ്വ​കാ​ര്യ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽനി​ന്ന് സി​പി​എം എം​പി​മാ​രു​ടെ ഇ​ട​പെ​ട​ലി​നെത്തുട​ർ​ന്ന് ബി​ജെ​പി എം​പി​മാ​ർ പി​ന്മാ​റി.

രാ​ജ്യ​ത്തെ മ​തസൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​ൻ ല​ക്ഷ്യം​വ​ച്ചു​ള്ള ഇ​ത്ത​രം നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​നത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്ന് എ​ള​മ​രം ക​രീം അ​ട​ക്ക​മു​ള്ള രാ​ജ്യ​സ​ഭ​യി​ലെ സി​പി​എം അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ൽനി​ന്നു​ള്ള ബി​ജെ​പി എം​പി ഡോ. ​കി​റോ​ഡി ലാ​ൽ മീ​ണ​യാ​ണ് ഇ​ന്ത്യ​യി​ൽ ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പി​ലാ​ക്കാ​നു​ള്ള ക​മ്മി​റ്റി​ക്കാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ സ്വ​കാ​ര്യബി​ല്ല് കൊ​ണ്ടു​വ​ന്ന​ത്.


ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മാ​റ്റം കൂ​ടാ​തെ സം​ര​ക്ഷി​ക്കാ​നു​ള്ള 1991ലെ ​നി​യ​മം പി​ൻ​വ​ലി​ക്കാ​നു​ള്ള സ്വ​കാ​ര്യ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത് ബി​ജെ​പി എം​പി ഹ​ർ​നാ​ഥ് സിം​ഗ് യാ​ദ​വാ​ണ്.

ഈ ​സ്വ​കാ​ര്യ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വി​നോ​ട് ച​ട്ടം 67 പ്ര​കാ​രം സി​പി​എം രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​വ് എ​ള​മ​രം ക​രീം, ഉ​പ​നേ​താ​വ് ബി​കാ​ഷ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ, വി​പ്പ് ഡോ. ​വി. ശി​വ​ദാ​സ​ൻ, ജോ​ണ്‍ ബ്രി​ട്ടാ​സ്, എ.​എ. റ​ഹീം എ​ന്നി​വ​ർ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.