അഡ്മിനിസ്ട്രേറ്റർ ഭരണം: ഹർജി തള്ളി
Saturday, August 6, 2022 2:32 AM IST
ന്യൂഡൽഹി: സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതിനെതിരേ മുൻ എംഎൽഎ എ. ശിവദാസൻ നായർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
വിഷയത്തിൽ ഇടപെടില്ലെന്നു വ്യക്തമാക്കിയ കോടതി ഭരണസമിതിക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിലും അവിശ്വാസം പാസായതിലും ഇടപെടാനില്ലെന്ന് വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് കോടതി നിർദേശിച്ചത്.