സിദ്ദിഖ് കാപ്പന് ജാ​മ്യ​മി​ല്ല
സിദ്ദിഖ് കാപ്പന്  ജാ​മ്യ​മി​ല്ല
Friday, August 5, 2022 12:42 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ന് ജാ​മ്യം നി​ഷേ​ധി​ച്ച് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് കൃ​ഷ്ണ പ​ഹാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചാ​ണു ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലാ​ണ് ഹ​ത്രാ​സി​ൽ പോ​യ​തെ​ന്ന സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ വാ​ദം കു​റ്റ​പ​ത്രം പ​രി​ശോ​ധി​ക്കു​ന്പോ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഒ​പ്പം പി​ടി​യി​ലാ​യ മ​റ്റു പ്ര​തി​ക​ൾ​ക്കൊ​പ്പം കാ​പ്പ​ൻ പോ​യ​ത് എ​ന്തി​നെ​ന്നു തെ​ളി​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.


കാ​പ്പ​നും പി​ടി​യി​ലാ​യ മ​റ്റു​ള്ള​വ​രും പോ​ലീ​സ് പ​റ​യു​ന്ന അ​ന​ധി​കൃ​ത പ​ണം ഉ​പ​യോ​ഗി​ച്ചെ​ന്ന വാ​ദം ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. കു​റ്റ​പ​ത്ര​വും ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജാ​മ്യം ന​ൽ​കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ സി​ദ്ദി​ഖ് കാ​പ്പ​ൻ സു​പ്രിം​കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.