നാഷണൽ ഹെറാൾഡ്: യംഗ് ഇന്ത്യ ഓഫീസ് ഇഡി മുദ്രവച്ചു
നാഷണൽ ഹെറാൾഡ്: യംഗ് ഇന്ത്യ ഓഫീസ് ഇഡി മുദ്രവച്ചു
Thursday, August 4, 2022 1:20 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡയറക്ട റേറ്റ് (ഇഡി) ഡ​ൽ​ഹി​യി​ലെ യം​ഗ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി മു​ദ്ര​വ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇഡി നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡി​ന്‍റെ ഓ​ഫീ​സ് അ​ട​ക്കം 12 സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം മു​ന്നി​ൽ ക​ണ്ട് പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​ക്കു മു​ന്നി​ല​ട​ക്കം വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​ത്തെ​യും ഇ​ന്ന​ലെ വി​ന്യ​സി​ച്ചു. കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള റോ​ഡി​ലും പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ നി​ര​ത്തി​യി​രു​ന്നു.

യം​ഗ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ഓ​ഫീ​സി​ൽ ചൊ​വ്വാ​ഴ്ച റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള വ്യ​ക്തി​യു​ടെ സാ​ന്നി​ധ്യം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ഡി ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ കൊ​ണ്ടു​പോ​കാ​തെ അ​വി​ടെത്ത​ന്നെ സൂ​ക്ഷി​ച്ച​തി​നാ​ലാ​ണ് താ​ത്കാ​ലി​ക​മാ​യി സീ​ൽ ചെ​യ്ത​ത്.


ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള ആ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തെ​ളി​വു​ക​ൾ എ​ടു​ത്താ​ൽ ഇ​തു നീ​ക്കം ചെ​യ്യു​മെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡി​ന്‍റെ മ​റ്റ് ഓ​ഫീ​സു​ക​ൾ തു​റ​ന്നുപ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ച​തി​നെ പാ​ർ​ട്ടി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. വി​ല​ക്ക​യ​റ്റ​ത്തെ​ക്കു​റി​ച്ചും തൊ​ഴി​ലി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും ഇ​നി​യും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​മെ​ന്നും കോ​ണ്‍ഗ്ര​സ് വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി പോ​ലീ​സ് കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​നം ബ​ന്തവ​സി​ലാ​ക്കു​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ജ​യ്റാം ര​മേ​ശും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.