ടോൾ ബൂത്ത്: പാ​ലി​യേ​ക്ക​രയോ പ​ന്നി​യ​ങ്ക​രയോ? രണ്ടിലൊന്നു പൂട്ടുമെന്നു കേന്ദ്രമന്ത്രി
ടോൾ ബൂത്ത്: പാ​ലി​യേ​ക്ക​രയോ പ​ന്നി​യ​ങ്ക​രയോ?  രണ്ടിലൊന്നു പൂട്ടുമെന്നു കേന്ദ്രമന്ത്രി
Thursday, August 4, 2022 1:20 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ലി​യേ​ക്ക​ര, പ​ന്നി​യ​ങ്ക​ര ടോ​ൾ ബൂ​ത്തു​ക​ളി​ലൊ​ന്ന് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി. ദേ​ശീ​യ​പാ​ത​ക​ളി​ൽ 60 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​ക്കു​ള്ളി​ൽ ര​ണ്ട് ടോ​ൾ പ്ലാ​സ​ക​ൾ പാ​ടി​ല്ലെ​ന്ന ച​ട്ടം നി​ല​വി​ലു​ണ്ട്.

എ​ന്നാ​ൽ, 37 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​ക്കു​ള്ളി​ലാ​ണ് പാ​ലി​യേ​ക്ക​ര, പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക​ൾ. ഈ ​ടോ​ൾ പ്ലാ​സ​ക​ൾ ച​ട്ട​വി​രു​ദ്ധ​മാ​യി ടോ​ൾ പി​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജെ​ബി മേ​ത്ത​ർ എം​പി രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ടോ​ൾ പ്ലാ​സ​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യും ഗ​താ​ഗ​ത​ക്കു​രു​ക്കും ഒ​ഴി​വാ​ക്കു​ന്ന​തി​ന് കൊ​ണ്ടു​വ​ന്ന ഫാ​സ്‌​ടാ​ഗ് സ​ന്പ്ര​ദാ​യം ഫ​ലം കാ​ണാ​ത്ത​തി​നാ​ൽ ജി​പി​എ​സ് അ​ധി​ഷ്ഠി​ത സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മോ എ​ന്ന എം​പി​യു​ടെ ചോ​ദ്യ​ത്തി​ന്, ടോ​ൾ പി​രി​വി​ന് ജി​പി​എ​സ് അ​ധി​ഷ്ഠി​ത സം​വി​ധാ​ന​മോ വാ​ഹ​ന​ങ്ങ​ളി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ന​ന്പ​ർ പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​മോ കൊ​ണ്ടു​വ​രു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.


ടോ​ൾ പ്ലാ​സ​ക​ൾ പി​രി​ച്ചെ​ടു​ക്കു​ന്ന ടോ​ൾ ഫീ ​വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ത്തി​ന് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.