തെരഞ്ഞെടുപ്പു വാഗ്ദാനം പാർലമെന്‍റ് ചർച്ച ചെയ്യണം: കപിൽ സിബൽ
തെരഞ്ഞെടുപ്പു വാഗ്ദാനം പാർലമെന്‍റ് ചർച്ച ചെയ്യണം: കപിൽ സിബൽ
Thursday, August 4, 2022 1:20 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്ത് രാഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ വോ​ട്ട​ർ​മാ​ർ​ക്ക് യു​ക്തി​ര​ഹി​ത​മാ​യ സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന വി​ഷ​യ​ത്തി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ മാ​റിനി​ൽ​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ.

തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തെ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്ക​ണം എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്ക​വേ​യാ​യി​രു​ന്നു നി​രീ​ക്ഷ​ണം.

ഇ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടുണ്ടാ​കു​ന്ന ആ​ശ​ങ്ക മാ​ത്ര​മ​ല്ല, വി​ഷ​യം രാ​ഷ്‌ട്രീയ​വും സാ​ന്പ​ത്തി​ക​വു​മാ​ണ്. പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സി​ബ​ൽ പ​റ​ഞ്ഞു. ഈ ​വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് നി​ങ്ങ​ൾ വി​ചാ​രി​ക്കു​ന്നു​ണ്ടോ എ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു.


ഇ​ക്കാ​ല​ത്ത് എ​ല്ലാ​വ​രും സൗ​ജ​ന്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രാ​ണ്. ഒ​രു രാ​ഷ്‌ട്രീയ പാ​ർ​ട്ടിയും ഇ​തു നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നു ക​രു​തു​ന്നി​ല്ല. കോ​ട​തി സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പ​ക്ഷ​ത്താ​ണു നി​ൽ​ക്കു​ന്ന​ത്. അ​വ​രു​ടെ ക്ഷേ​മ​ത്തി​നാ​ണു മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. ഇ​ത് കേ​വ​ലം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യ​മാ​യി മാ​ത്രം കോ​ട​തി കാ​ണു​ന്നി​ല്ല. ദേ​ശീ​യ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ സു​ര​ക്ഷ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.