എംപിമാർ തിരംഗ റാലി നടത്തി
എംപിമാർ  തിരംഗ റാലി നടത്തി
Thursday, August 4, 2022 1:20 AM IST
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ ചെ​ങ്കോ​ട്ട​യി​ൽനി​ന്നു പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ലെ വി​ജ​യ് ചൗ​ക്ക് വ​രെ തി​രം​ഗ (ത്രി​വ​ർ​ണ പ​താ​ക) ബൈ​ക്ക് റാ​ലി ന​ട​ത്തി.

ഉ​പ​രാ​ഷ്‌ട്രപ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു ചെ​ങ്കോ​ട്ട​യി​ൽ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മ​ന്ത്രി​മാ​രാ​യ സ്മൃ​തി ഇ​റാ​നി, മീ​നാ​ക്ഷി ലേ​ഖി, പ്ര​ഹ്ളാ​ദ് ജോ​ഷി, അ​നു​രാ​ഗ് താ​ക്കൂ​ർ, കി​ഷ​ൻ റെ​ഡ്ഡി, അ​ർ​ജു​ൻ റാം ​മേ​ഘ്‌വാൾ അ​ട​ക്ക​മു​ള്ള​വ​രും ബൈ​ക്കു​ക​ളി​ൽ ത്രി​വ​ർ​ണ പ​താ​ക​യേന്തി പ​ങ്കെ​ടു​ത്തു. സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ം നടത്തിയ പരി പാടിയിൽ ബി​ജെ​പി എം​പി​മാ​ർ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.