നൂപുർ ശർമ: സുപ്രീംകോടതി പരാമർശങ്ങൾക്കെതിരേ ഉദ്യോഗസ്ഥരുടെ കത്ത്
നൂപുർ ശർമ: സുപ്രീംകോടതി പരാമർശങ്ങൾക്കെതിരേ ഉദ്യോഗസ്ഥരുടെ കത്ത്
Wednesday, July 6, 2022 1:23 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​ച​ക​നി​ന്ദ ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ബി​ജെ​പി മു​ൻ വ​ക്താ​വ് നൂ​പു​ർ ശ​ർ​മ​യ്ക്ക് എ​തി​രെ​യു​ള്ള സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് എ​തി​രേ ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ.

ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യ്ക്ക് അ​യ​ച്ചി​രി​ക്കു​ന്ന തു​റ​ന്ന ക​ത്തി​ൽ 15 ജ​ഡ്ജി​മാ​ർ, 77 ഉ​ദ്യോ​ഗ​സ്ഥ​ർ, 25 മു​ൻ സാ​യു​ധ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഒ​പ്പു വ​ച്ചി​ട്ടു​ണ്ട്. നൂ​പു​ർ ശ​ർ​മ​യ്ക്ക് എ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി ല​ക്ഷ്മ​ണ​രേ​ഖ ക​ട​ന്നു​വെ​ന്നാ​ണ് ക​ത്തി​ലെ വി​മ​ർ​ശ​നം.ഹ​ർ​ജി പ​രി​ഗ​ണി​ച്ച സു​പ്രീം​കോ​ട​തി ഉ​ദ​യ്പു​ർ കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നൂ​പു​ർ ശ​ർ​മ​യ്ക്ക് എ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.