അഗ്നിപഥ് രജിസ്ട്രേഷൻ ആരംഭിച്ചു: 30 വരെ അപേക്ഷകൾ നൽകാം
അഗ്നിപഥ് രജിസ്ട്രേഷൻ ആരംഭിച്ചു:  30 വരെ അപേക്ഷകൾ നൽകാം
Friday, July 1, 2022 10:56 PM IST
ന്യൂ​ഡ​ൽ​ഹി: ക​ര​സേ​ന​യി​ലേ​ക്കും നാ​വി​ക​സേ​ന​യി​ലേ​ക്കു​മു​ള്ള അ​ഗ്നി​വീ​റു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ജൂ​ണ്‍ 24ന് ​ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റി​ൽ 2.72 ല​ക്ഷം പേ​രാ​ണ് ഇ​തു​വ​രെ അ​പേ​ക്ഷി​ച്ച​ത്.

ക​ര​സേ​ന​യി​ലേ​ക്ക് 40,000 അ​ഗ്നി​വീ​റു​ക​ളെ​യും വ്യോ​മ​സേ​ന​യി​ലേ​ക്കും നാ​വി​ക സേ​ന​യി​ലേ​ക്കും 3,000 വീ​തം അ​ഗ്നി​വീ​റു​ക​ളെ​യു​മാ​ണ് ആ​ദ്യ വ​ർ​ഷം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഡി​സം​ബ​റി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യും.


പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം ആ​ദ്യ ബാ​ച്ച് അ​ഗ്നി​വീ​റു​ക​ൾ 2023 ജൂ​ലൈ​യി​ൽ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. നാ​വി​ക​സേ​ന​യി​ലേ​ക്കു www.joinindian navy.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും ക​ര​സേ​ന​യി​ലേ​ക്ക് www.join indianarmy.nic.inഎ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചു​മാ​ണ് അ​പേ​ക്ഷ​ക​ൾ ന​ൽ​കേ​ണ്ട​ത്. വ്യോ​മ​സേ​ന​യി​ലേ​ക്ക് ജൂ​ലൈ അ​ഞ്ച് വ​രെ​യും ക​ര, നാ​വി​ക സേ​ന​യി​ലേ​ക്ക് ജൂ​ലൈ 30 വ​രെ​യും അ​പേ​ക്ഷ​ക​ൾ ന​ൽ​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.