യുഎൻ മനുഷ്യാവകാശ കൗണ്‍സിലിനെതിരേ ഇന്ത്യ
യുഎൻ മനുഷ്യാവകാശ  കൗണ്‍സിലിനെതിരേ ഇന്ത്യ
Thursday, June 30, 2022 1:56 AM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് കേ​സി​ൽ ടീ​സ്റ്റ സെ​ത​ൽ​വാ​ദി​നെ​യും ആ​ർ.​ബി. ശ്രീ​കു​മാ​റി​നെ​യും അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ലി​നെ​തി​രേ ഇ​ന്ത്യ.

യു​എ​ന്നി​ന്‍റെ പ്ര​സ്താ​വ​ന അ​നാ​വ​ശ്യ​മാ​ണെ​ന്നും ഇ​ന്ത്യ​യു​ടെ നി​യ​മ​വ്യ​വ​സ്ഥ​യി​ൽ ഇ​ടപെ​ടു​ന്ന​തു ശ​രി​യ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. നി​യ​മ​ന​ട​പ​ടി​ക​ളെ പീ​ഡ​ന​മാ​യി ചി​ത്രീ​ക​രി​ക്ക​രു​ത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളെ വേ​ട്ട​യാ​ട​ലാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​രേ​ഖ ച​മ​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദ്, ഗു​ജ​റാ​ത്ത് മു​ൻ ഡി​ജി​പി ആ​ർ. ബി. ​ശ്രീ​കു​മാ​ർ എ​ന്നി​വ​രെ ഗു​ജ​റാ​ത്ത് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യെ യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ൽ അ​പ​ല​പി​ച്ചി​രു​ന്നു.


ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ലെ ഇ​ര​ക​ളെ സ​ഹാ​യി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഇ​വ​രെ സ​ർ​ക്കാ​ർ പീ​ഡി​പ്പി​ക്കു​ന്ന​തെ​ന്നും കൗ​ണ്‍സി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​രു​വ​രെ​യും ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​യാ​കു​ന്നു എ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ടു​ത്ത പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.