മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ: ത്രിപുര ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്തു
മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ: ത്രിപുര ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്തു
Thursday, June 30, 2022 1:56 AM IST
ന്യൂ​ഡ​ൽ​ഹി: മു​കേ​ഷ് അം​ബാ​നി​ക്കും കു​ടും​ബ​ത്തി​നും സു​ര​ക്ഷ ന​ൽ​കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു വ​രു​ത്താ​നു​ള്ള ത്രി​പു​ര ഹൈ​ക്കോ​ട​തി ന​ട​പ​ടി സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല​ത്തേ​ക്കു സ്റ്റേ ​ചെ​യ്തു.

ഒ​രു ആ​ക്ടി​വി​സ്റ്റ് ന​ൽ​കി​യ പൊ​തു താ​ത്പ​ര്യ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ത്രി​പു​ര ഹൈ​ക്കോ​ട​തി ന​ട​പ​ടി. എ​ന്നാ​ൽ, ഒ​രു കു​ടും​ബ​ത്തി​ന് സു​ര​ക്ഷ ന​ൽ​കു​ന്ന​തു പൊ​തു​താ​ത്പ​ര്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മ​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം.


ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കാ​നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ജ​ഡ്ജി​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​സ് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

മു​കേ​ഷ് അം​ബാ​നി​ക്ക് സെ​ഡ് പ്ല​സും ഭാ​ര്യ നി​ത അം​ബാ​നി​ക്ക് വൈ ​പ്ല​സും സു​ര​ക്ഷ ന​ൽ​കു​ന്ന​തി​ന് അ​വ​ർ പ​ണം ന​ൽ​കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്രം നേ​ര​ത്തേ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.