ആറു ദിവസം: അഗ്നിപഥിലേക്ക് രണ്ടുലക്ഷം അപേക്ഷകൾ
Thursday, June 30, 2022 1:56 AM IST
ന്യൂഡൽഹി: വ്യോമസേനയുടെ അഗ്നിപഥ് പദ്ധതിയിലേക്ക് ആറുദിവസംകൊണ്ട് രണ്ടുലക്ഷത്തിലധികം അപേക്ഷകൾ. കഴിഞ്ഞ 24 നാണ് രജിസ്ട്രേഷൻ തുടങ്ങിയത്.
ഞായറാഴ്ചവരെ 56,960 അപേക്ഷകൾ ലഭിച്ചു. തിങ്കളാഴ്ച 94,281 പേരും അപേക്ഷിച്ചു. കഴിഞ്ഞ 14ന് പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ ഒരാഴ്ചയോളമായി വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ പ്രധാന പ്രതിപക്ഷകക്ഷികൾ പദ്ധതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.