ഒവൈസിയുടെ നാല് എംഎൽഎമാർ ആർജെഡിയിൽ
Thursday, June 30, 2022 1:56 AM IST
പാട്ന: അസസുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ് -ഇ- ഇത്തെഹാദുൾ മുസ്ലിമിന്റെ (എഐഎംഐഎം) ബിഹാറിലെ അഞ്ച് എംഎൽഎമാരിൽ നാലുപേർ രാഷ്ട്രീയ ജനതാദളിലേക്കു കൂറുമാറി. ഇതോടെ 80 എംഎൽഎമാരുടെ പിന്തുണയുള്ള ആർജെഡി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായെന്നു പ്രതിപക്ഷനേതാവ് തേജസ്വി യാദവ് പറഞ്ഞു.
മുഹമ്മദ് ഇസാർ അസ്ഫി, ഷാനവാസ് ആലം, സയ്യദ് റുക്നുദീൻ അഹമ്മദ്, മുഹമ്മദ് അൻസാർ നയീമി എന്നിവരാണ് ആർജെഡിയിൽ ചേർന്നത്.