രാഷ്‌ട്രീയ എതിരാളികളെ വിലക്കുന്നതിനു നിർദേശം ലഭിച്ചെന്ന് ട്വിറ്റർ
രാഷ്‌ട്രീയ എതിരാളികളെ വിലക്കുന്നതിനു നിർദേശം ലഭിച്ചെന്ന് ട്വിറ്റർ
Wednesday, June 29, 2022 1:39 AM IST
ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്ക് എ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം ല​ഭി​ച്ചു​വെ​ന്നു​ള്ള രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട് ട്വി​റ്റ​ർ.

2021 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ കേ​ന്ദ്ര​ത്തി​ൽനി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​ങ്ങ​ളു​ടെ രേ​ഖ​യാ​ണ് ട്വി​റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​ര​വി​പ്പി​ക്കു​ന്ന​തി​നോ നീ​ക്കം ചെ​യ്യു​ന്ന​തി​നോ ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ക്കൗ​ണ്ടു​ക​ൾ, വെ​ബ് ലി​ങ്കു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ലു​മ​ൻ ഡേ​റ്റാ​ബേ​സി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളു​ണ്ട്.

എ​ന്നാ​ൽ, നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റി​ച്ച് ലു​മ​ൻ ഡേ​റ്റാ​ബേ​സ് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല. ഇ​ന്‍റ​ർ​നെ​റ്റ് ഭീ​മ​ൻ​മാ​രാ​യ ഗൂ​ഗി​ൾ, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ എ​ന്നി​വ​രും ലു​മ​ൻ ഡേ​റ്റാ​ബേ​സി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.


ജ​നാ​ധി​പ​ത്യം, രാ​ഷ്‌ട്രീ​യ സ്വാ​ത​ന്ത്ര്യം, മ​നു​ഷ്യാ​വ​കാ​ശം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്‌ട്ര സം​ഘ​ട​ന​യാ​യ ഫ്രീ​ഡം ഹൗ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ട്വി​റ്റ​റി​ന്‍റെ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സ്വാ​തന്ത്ര്യം കു​റ​യു​ന്ന​തി​നെ കു​റി​ച്ചു​ള്ള ഫ്രീ​ഡം ഹൗ​സി​ന്‍റെ ട്വീ​റ്റു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി​രു​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ക​ർ​ഷ​ക സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള കോ​ണ്‍ഗ്ര​സ്, ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ ട്വീ​റ്റു​ക​ൾ, ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​സാ​ൻ ഏ​ക​താ മോ​ർ​ച്ച​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​വ​യും മ​ര​വി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ട്വി​റ്റ​റി​ന് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ റാ​ണാ അ​യൂ​ബ്, സി.​ജെ. വെ​ർ​ലി​മാ​ൻ എ​ന്നി​വ​രു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളെ തു​ട​ർ​ന്ന് ട്വി​റ്റ​ർ മ​ര​വി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.