വാഹനസുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് കേന്ദ്രസർക്കാർ
വാഹനസുരക്ഷാ മാനദണ്ഡങ്ങൾ  പരിഷ്കരിച്ച് കേന്ദ്രസർക്കാർ
Saturday, June 25, 2022 1:12 AM IST
രാ​ഹു​ൽ ഗോ​പി​നാ​ഥ്

ന്യൂ​ഡ​ൽ​ഹി: ക്രാ​ഷ് ടെ​സ്റ്റു​ക​ളി​ലെ സു​ര​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ്റ്റാ​ർ റേ​റ്റിം​ഗ് ന​ൽ​കു​ന്ന​തി​നു​ള്ള പു​തി​യ കാ​ർ അ​സ​സ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ (എ​ൻ​സി​എ​പി) ക​ര​ടു നി​യ​മ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.

പു​തി​യ നി​യ​മം വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ വാ​ഹ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മെ​ച്ച​പ്പെ​ടുത്തു​ന്ന​തി​നു വാ​ഹ​ന നി​ർ​മാ​താ​ക്ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും. ആ​ഗോ​ള ക്രാ​ഷ് ടെ​സ്റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് എ​ൻ​സി​എ​പി നി​യ​മ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പു​തി​യ നി​യ​മം അ​നു​സ​രി​ച്ചു വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ ഇ​ന്ത്യ​യി​ലെ ക്രാ​ഷ് ടെ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ൽ ത​ന്നെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്കു ന​ൽ​കു​ന്ന സു​ര​ക്ഷ​യും വാ​ഹ​ന​ത്തി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ സു​ര​ക്ഷ​യു​മാ​ണ് ക്രാ​ഷ് ടെ​സ്റ്റിം​ഗി​ലൂ​ടെ പ​രി​ശോ​ധി​ക്കു​ന്ന​ത്.

സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തു വാ​ഹ​ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


ഓ​ട്ടോ​മോ​ട്ടീ​വ് റി​സ​ർ​ച്ച് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​ആ​ർ​എ​ഐ) മേ​ൽ​നോ​ട്ട​ത്തി​ൽ രാ​ജ്യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്രാ​ഷ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ അ​നു​സ​രി​ച്ച് ത​യ്യാ​റാ​ക്കി​യ ലാ​ബു​ക​ൾ സ​ജ്ജീ​ക​രി​ക്കും.

എ​ആ​ർ​എ​ഐ​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് അ​ഞ്ച് മാ​ന​ദണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ക്രാ​ഷ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 64 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന ആ​ഘാ​തം അ​ള​ക്കു​ന്ന​തി​നു​ള്ള ഫ്രോ​ണ്ട​ൽ ഓ​ഫ്സെ​റ്റ് ടെ​സ്റ്റിം​ഗ്, ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന ആ​ഘാ​തം അ​ള​ക്കു​ന്ന​തി​നു​ള്ള സൈ​ഡ് ഇം​പാ​ക്ട് ടെ​സ്റ്റിം​ഗ്, പി​ൻ​ഭാ​ഗ​ത്തെ ആ​ഘാ​തം അ​ള​ക്കു​ന്ന​തി​നു​ള്ള റി​യ​ർ ഇം​പാ​ക്ട് ടെ​സ്റ്റിം​ഗ്, വാ​ഹ​നം ഇ​ടി​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ആ​ഘാ​തം അ​ള​ക്കു​ന്ന​തി​നു​ള്ള പെ​ഡ​സ്ട്രി​യ​ൻ പ്രൊ​ട്ട​ക്ഷ​ൻ ടെ​സ്റ്റിം​ഗ്, വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കു​ണ്ടാ​കു​ന്ന ആ​ഘാ​തം അ​ള​ക്കു​ന്ന​തി​നു​ള്ള ഡ​മ്മി ക്രാ​ഷ് ടെ​സ്റ്റിം​ഗ് എ​ന്നി​വ ന​ട​ത്തി​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഘ​ട​നാ​പ​ര​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ സു​ര​ക്ഷ വി​ല​യി​രു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.