ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന്‍റേതു മികച്ച പ്രകടനം: മന്ത്രി ആർ. ബിന്ദു
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന്‍റേതു മികച്ച പ്രകടനം: മന്ത്രി ആർ. ബിന്ദു
Saturday, June 25, 2022 1:12 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ ഉ​യ​ർ​ന്ന ഗ്രേ​ഡ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു കൂ​ടു​ത​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു. ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളെ പ്രോ​ത്സ​ഹി​പ്പി​ക്കു​ന്ന​തി​ന് 500 ന​വ​കേ​ര​ള പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പു​ക​ൾ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യും.

കേ​ര​ള​ഹൗ​സി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗ​വേ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം ഒ​രു ല​ക്ഷം രൂ​പ വ​രെ പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പ​ലൂ​ടെ ല​ഭി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് 100 കോ​ടി രൂ​പ​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​ർ​മ പ​ദ്ധ​തി ജൂ​ലൈ അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.


കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​പെ​ടു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​നോ​ട് വി​യോ​ജി​പ്പു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു പോ​ക​ലി​ന് കാ​ര​ണ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.