ഇഡി ചോദ്യംചെയ്യൽ മാറ്റിവയ്ക്കണമെന്ന് സോണിയ
ഇഡി ചോദ്യംചെയ്യൽ  മാറ്റിവയ്ക്കണമെന്ന് സോണിയ
Thursday, June 23, 2022 1:39 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന​തി​നു കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി.

കോ​വി​ഡ് രോ​ഗ​ബാ​ധ​യെത്തുട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന സോ​ണി​യ തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കേ​ണ്ട​തി​നാ​ൽ ഇ​ന്നു നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ​ഡി​യു​ടെ ചോ​ദ്യം​ചെ​യ്യ​ലി​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഏ​താ​നും ആ​ഴ്ച​ക​ൾ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും സോ​ണി​യ ഇ​ഡി​ക്കു ക​ത്തെ​ഴു​തി.


ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെത്തുട​ർ​ന്ന് എ​ട്ടി​നു നി​ശ്ച​യി​ച്ചി​രു​ന്ന ചോ​ദ്യം​ചെ​യ്യ​ലാ​ണ് ഇ​ഡി ഇ​ന്നേ​ക്കു മാ​റ്റി​യ​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നു പി​ന്നാ​ലെ മൂ​ക്കി​ൽ​നി​ന്നു ര​ക്ത​സ്രാ​വ​വും ശ്വാ​സ​കോ​ശ​ത്തി​ൽ അ​ണു​ബാ​ധ​യും ഉ​ണ്ടാ​യ സോ​ണി​യ 20നാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.