പരിസ്ഥിതി ലോല മേഖല: കൃഷിഭൂമി ഒഴിവാക്കി അടിയന്തര തീരുമാനമുണ്ടാകണം:  കോണ്‍ഗ്രസ്
പരിസ്ഥിതി ലോല മേഖല: കൃഷിഭൂമി ഒഴിവാക്കി  അടിയന്തര തീരുമാനമുണ്ടാകണം:  കോണ്‍ഗ്രസ്
Thursday, June 23, 2022 1:14 AM IST
ന്യൂ​ഡ​ൽ​ഹി: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ​യും ദേ​ശീ​യ പാ​ർ​ക്കു​ക​ളു​ടെ​യും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി പ​രി​സ്ഥി​ത ലോ​ല മേ​ഖ​ല​യാ​യി ക​ണ​ക്കാ​ക്കു​ന്ന​തു കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രെ​യും ക​ർ​ഷ​ക​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് സം​ഘം കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വി​നെ ക​ണ്ടു നി​വേ​ദ​നം ന​ൽ​കി.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല നി​ർ​ണ​യി​ക്ക​പ്പെ​ട്ടാ​ൽ പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം പാ​ടേ ത​ക​ർ​ന്നു പോ​കും. അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളു​ടെ ഭാ​വി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​താ​ള​ത്തി​ലാ​കും.

കേ​ര​ളം 30 ശ​ത​മാ​നം ഭൂ​മി​യും വ​ന​മോ സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളോ ആ​യി​ട്ടു​ള്ള സം​സ്ഥാ​ന​മാ​ണ്. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ സം​സ്ഥാ​ന​വു​മാ​ണ്. ഒ​രു വ​ശ​ത്ത് പ​ർ​വ​ത പ്ര​ദേ​ശ​വും മ​റു​വ​ശ​ത്ത് സ​മു​ദ്ര​തീ​രു​വു​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​രി​സ്ഥി​തി നി​യ​ന്ത്ര​ണ​ങ്ങ​ളും നി​യ​മ​ങ്ങ​ളും പ​ല​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ത​ട​സ​മാ​യി മാ​റു​ന്നു​ണ്ട്. കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു സം​സ്ഥാ​ന​ത്തെ സ്ഥി​തി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കും.


ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ കാ​ര്യ​ത്തി​ൽ കൃ​ഷി​ഭൂ​മി ഒ​ഴി​വാ​ക്കി അ​ടി​യ​ന്ത​ര തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കോ​ണ്‍ഗ്ര​സ് എം​എ​ൽ​എ​മാ​രും എം​പി​മാ​രും ഉ​ൾ​പ്പെ​ട്ട സം​ഘം കേ​ന്ദ്ര​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ത്ര​മ​ല്ല, സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ​ത്ത​ന്നെ കേ​ര​ള​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ള​വു ന​ൽ​കാ​ൻ ക​ഴി​യു​ന്ന വ​കു​പ്പ് ഉ​ണ്ടെ​ന്ന നി​യ​മവ​ശ​വും മാ​ത്യു കു​ഴ​ൽ നാ​ട​ൻ എം​എ​ൽ​എ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ടി. ​സി​ദ്ദി​ക്ക്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ.​പി. അ​നി​ൽ കു​മാ​ർ, റോ​ജി എം. ​ജോ​ണ്‍, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, സ​ജീ​വ് ജോ​സ​ഫ്, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ്, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.