കാ​ട്ടു​പ​ന്നി​ശല്യം: സംസ്ഥാന സർക്കാരിനെതിരേ വിമർശനവുമായി മേനകാ ഗാന്ധി
കാ​ട്ടു​പ​ന്നി​ശല്യം:  സംസ്ഥാന സർക്കാരിനെതിരേ   വിമർശനവുമായി മേനകാ ഗാന്ധി
Saturday, May 28, 2022 1:09 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മേ​ന​കാ ഗാ​ന്ധി.

ക​ശാ​പ്പു​ശാ​ല​ക​ളി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട് ഓ​ടു​ന്ന പ​ന്നി​ക​ളാ​ണ് വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. വ​നം​വ​കു​പ്പ് കാ​ട്ടു​പ​ന്നി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​ക്കു​ക​യും കാ​ട്ടു​പ​ന്നി​ക​ൾ കാ​ട് വി​ട്ട് പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്തു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്നും മേ​ന​കാ​ഗാ​ന്ധി പ​റ​ഞ്ഞു.


ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം വി​വേ​ച​ന​ര​ഹി​ത​മാ​യി പ്ര​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കാ​ട്ടു​പ​ന്നി​ക​ൾ വ​ന​ത്തി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ക​ണ്ണി​ക​ളാ​ണ്. മാം​സ​ഭോ​ജി​ക​ളാ​യ വ​ലി​യ മൃ​ഗ​ങ്ങ​ളു​ടെ ആ​ഹാ​ര​മാ​യ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​തു മ​റ്റു മൃ​ഗ​ങ്ങ​ൾ ഇ​ര തേ​ടി കാ​ടി​നു പു​റ​ത്തേ​ക്കു വ​രു​ന്ന​തി​നു കാ​ര​ണ​മാ​കുമെന്നും മേ​ന​കാ ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.