തീവ്രവാദ ഫണ്ടിംഗ്: യാസീൻ മാലിക്കിന് ഇരട്ട ജീവപര്യന്തം
തീവ്രവാദ ഫണ്ടിംഗ്: യാസീൻ മാലിക്കിന് ഇരട്ട ജീവപര്യന്തം
Thursday, May 26, 2022 1:55 AM IST
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ​ണം ന​ൽ​കി​യ കേ​സി​ൽ കാ​ഷ്മീ​രി വി​ഘ​ട​ന​വാ​ദി നേ​താ​വ് യാ​സീ​ൻ മാ​ലി​ക്കി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം. ഡ​ൽ​ഹി​യി​ലെ എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി പ്ര​വീ​ണ്‍ സിം​ഗ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

യാ​സീ​ൻ മാ​ലി​ക്കി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു എ​ൻ​ഐ​എ വാ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്കി കു​റ​യ്ക്ക​ണ​മെ​ന്നു പ്ര​തി കോ​ട​തി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 120 ബി ​അ​നു​സ​രി​ച്ച് പ​ത്തു വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും, 121-ാം വ​കു​പ്പ് അ​നു​സ​രി​ച്ച് ജീ​വ​പ​ര്യ​ന്തം, 121 എ ​വ​കു​പ്പ് അ​നു​സ​രി​ച്ച് ജീ​വ​പ​ര്യ​ന്ത​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും, യു​എ​പി​എ നി​യ​മം 17 -ാം വ​കു​പ്പ​നു​സ​രി​ച്ച് ജീ​വ​പ​ര്യ​ന്തം ത​ട​വും പ​ത്തു ല​ക്ഷം രൂ​പ പി​ഴ​യും, യു​എ​പി​എ 18-ാം വ​കു​പ്പ​നു​സ​രി​ച്ച് പ​ത്തു വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും, 20-ാം വ​കു​പ്പ​നു​സ​രി​ച്ച് പ​ത്തു വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും, 38, 39 വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് അ​ഞ്ചു വ​ർ​ഷം ത​ട​വും അ​യ്യാ​യി​രം രൂ​പ പി​ഴ​യും ആ​ണ് യാ​സീ​ൻ മാ​ലി​ക്കി​ന് പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. യാ​സീ​ൻ മാ​ലി​ക്കി​ന് അ​പ്പീ​ലു​മാ​യി മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കാം.


ഭീ​ക​ര​വാ​ദ ഫ​ണ്ടിം​ഗ് കേ​സി​ൽ യാ​സീ​ൻ മാ​ലി​ക് അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ യു​എ​പി​എ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്. താ​നൊ​രു കു​റ്റ​വാ​ളി​യ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണ് വാ​ജ്പേ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​നി​ക്ക് പാ​സ്പോ​ർ​ട്ട് ന​ൽ​കി​യ​തെ​ന്നാ​ണ് യാ​സീ​ൻ മാ​ലി​ക് വി​ചാ​ര​ണ വേ​ള​യി​ൽ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.