അടിസ്ഥാനപരമായ അന്തസിന് ലൈംഗിക തൊഴിലാളികളും അർഹരെന്ന് സുപ്രീംകോടതി
അടിസ്ഥാനപരമായ അന്തസിന് ലൈംഗിക തൊഴിലാളികളും അർഹരെന്ന് സുപ്രീംകോടതി
Thursday, May 26, 2022 1:55 AM IST
രാ​ഹു​ൽ ഗോ​പി​നാ​ഥ്

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള പോ​ലീ​സ് പെ​രു​മാ​റ്റം മ​നു​ഷ്യ​ത്വ​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യോ അ​ധി​ക്ഷേ​പി​ക്കു​ക​യോ ചെ​യ്യ​രു​ത്.

മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്പോ​ൾ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം അ​നു​സ​രി​ച്ച് കു​റ്റ​ക​ര​മാ​ണെ​ന്നും ജ​സ്റ്റീ​സ് എ​ൽ. നാ​ഗേ​ശ്വ​ര റാ​വു അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​ർ​ക്കും അ​ർ​ഹ​മാ​യ അ​ടി​സ്ഥാ​ന അ​ന്ത​സി​നും മ​ര്യാ​ദ​യ്ക്കും ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളും അ​ർ​ഹ​രാ​ണ്. ലൈം​ഗി​ക തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന മോ​ശം പ്ര​തി​ച്ഛാ​യ​യു​ടെ ഭാ​രം അ​വ​ർ വ​ഹി​ക്കേ​ണ്ട​തി​ല്ല.


മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​നും ലൈം​ഗി​ക തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ൽ തു​ട​രാ​ൻ താ​ത്്പ​ര്യ​പെ​ടു​ന്ന​വ​ർ​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​മാ​യി സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 2016ൽ ​രൂ​പീ​ക​രി​ച്ച പാ​ന​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന പ്ര​ത്യേ​ക വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് സു​പ്രീം​കോ​ട​തി ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും അ​ന്ത​സും ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.