ബാരാമുള്ളയിൽ മൂന്നു പാക് ഭീകരരെ വധിച്ചു, പോലീസുകാരനു വീരമൃത്യു
ബാരാമുള്ളയിൽ മൂന്നു പാക് ഭീകരരെ വധിച്ചു, പോലീസുകാരനു വീരമൃത്യു
Thursday, May 26, 2022 1:55 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ലെ ബാ​​​​രാ​​​​മു​​​​ള്ള​​​​യി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ​​​​കാ​​​​രാ​​​​യ മൂ​​​​ന്നു ജ​​​​യ്ഷ്-​​​​ഇ-​​​​മു​​​​ഹ​​​​മ്മ​​​​ദ് ഭീ​​​​ക​​​​ര​​​​രെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു. ഒ​​​​രു പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ൻ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു. ക്രീ​​​​രി മേ​​​​ഖ​​​​ല​​​​യി​​​​ലെ ന​​​​ജി​​​​ഭ​​​​ട്ട് ക്രോ​​​​സിം​​​​ഗി​​​​ലെ ചെ​​​​ക് പോ​​​​യി​​​​ന്‍റി​​​​ലാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.


ശ്രീ​​​​ന​​​​ഗ​​​​റി​​​​ൽ വ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു ഭീ​​​​ക​​​​ര​​​​ർ എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഐ​​​​ജി വി​​​​ജ​​​​യ്കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. ഈ ​​​​വ​​​​ർ​​​​ഷം 22 പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഭീ​​​​ക​​​​ര​​​​രെ വ​​​​ധി​​​​ച്ചു​​​​വെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.